Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

ജപ്പാന്‍ ഓപ്പണ്‍ കിരീടം പി വി സിന്ധുവിന് സ്വന്തമാക്കുന്നത് 7 വര്‍ഷത്തിനിടെയുള്ള ആദ്യ മേജര്‍ കീരീടം

ജപ്പാന്‍ ഓപ്പണ്‍ കിരീടം പി വി സിന്ധുവിന് സ്വന്തമാക്കുന്നത് 7 വര്‍ഷത്തിനിടെയുള്ള  ആദ്യ മേജര്‍ കീരീടം

ടോക്കിയോ: ഇന്ത്യയുടെ ബാഡ്മിന്റൺ താരം പി.വി. സിന്ധു ജപ്പാൻ ഓപ്പൺ വനിതാ സിംഗിൾസ് കിരീടം സ്വന്തമാക്കി. ഫൈനലിൽ ആതിഥേയ താരമായ അകാനെ യമാഗുച്ചിയെ നേരിട്ടുള്ള ഗെയിമുകൾക്ക് പരാജയപ്പെടുത്തിയാണ് സിന്ധു കിരീടം ചൂടിയത്. സ്‌കോർ: 21-14, 21-17. ഏഴ് വർഷത്തിനിടെ സിന്ധു നേടുന്ന ആദ്യ മേജർ കിരീടമാണിത്. സമീപകാലത്ത് ഫോമിനായി പോരാടിയിരുന്ന ഇന്ത്യൻ താരത്തിന് ആത്മവിശ്വാസം പകരുന്ന വിജയമായാണ് ഈ നേട്ടം വിലയിരുത്തപ്പെടുന്നത്.

സെമിഫൈനലിൽ ചൈനയുടെ ചെൻ യുഫെയിയെ തോൽപ്പിച്ചാണ് സിന്ധു ഫൈനലിലേക്ക് മുന്നേറിയത്. 2024-ന് ശേഷം സിന്ധു കളിച്ച ആദ്യ ഫൈനലായിരുന്നു ജപ്പാൻ ഓപ്പണിലേത്. സെമിയിൽ മികച്ച പ്രകടനം പുറത്തെടുത്ത സിന്ധു ആദ്യ ഗെയിം 21-19ന് സ്വന്തമാക്കിയിരുന്നു. രണ്ടാം ഗെയിമിൽ 15-10ന് മുന്നിട്ടുനിൽക്കുന്നതിനിടെ ഹാംസ്ട്രിങ് പരിക്കിനെ തുടർന്ന് ചെൻ യുഫെയിക്ക് മത്സരം പൂർത്തിയാക്കാനാകാതെ പിന്മാറേണ്ടിവന്നു.

ആ ആത്മവിശ്വാസം ഫൈനലിലും തുടരാനായ സിന്ധു തുടക്കം മുതൽ ആക്രമണാത്മക പ്രകടനമാണ് കാഴ്ചവെച്ചത്. ലോകത്തിലെ മുൻനിര താരങ്ങളിലൊരാളായ അകാനെ യമാഗുച്ചിക്ക് തിരിച്ചുവരാൻ അവസരം നൽകാതെയാണ് ഇന്ത്യൻ താരം നേരിട്ടുള്ള ഗെയിമുകൾക്ക് വിജയം സ്വന്തമാക്കിയത്.ഈ കിരീടനേട്ടം സിന്ധുവിന്റെ കരിയറിൽ നിർണായക വഴിത്തിരിവാകുമെന്നാണ് കായികലോകത്തിന്റെ വിലയിരുത്തൽ. വരാനിരിക്കുന്ന പ്രധാന അന്താരാഷ്ട്ര ടൂർണമെന്റുകൾക്ക് മുന്നോടിയായി ഇന്ത്യൻ താരത്തിന് ഈ വിജയം വലിയ ആത്മവിശ്വാസം നൽകുമെന്നുമാണ് പ്രതീക്ഷ.

Related articles

See all
Popular News

ലോർഡ്‌സിൽ ചരിത്രം കുറിച്ച് യസ്തിക ഭാട്ടിയ; ടെസ്റ്റ് സെഞ്ച്വറി നേടുന്ന ആദ്യ വനിതാ താരമായി ഇ...

Popular News

ഗംഭീറിനായി ഐ.പി.എൽ ഫ്രാഞ്ചൈസികളുടെ വലവീശൽ; ഇന്ത്യൻ കോച്ച് സ്ഥാനത്തുനിന്ന് തിരികെ എത്തിക്കാ...

Popular News

പരമ്പര തൂത്തുവാരി സിംബാബ്‌വെയെ തകർത്തെറിഞ്ഞ് ഇന്ത്യൻ വനിതകൾ: മൂന്നാം ഏകദിനത്തിലും എട്ട് വി...

Popular News

ഷമി പുറത്ത്, ഗിൽ നായകൻ! ന്യൂസിലൻഡ് പര്യടനത്തിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു

Save your stories

Sign in