Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

പി.ടി. ഉഷയ്ക്ക് വീണ്ടും തിരിച്ചടി ; ഐഒഎ ജനറൽ അസംബ്ലി പ്രതിനിധി പട്ടികയിൽ നിന്നും അത്ലറ്റിക് ഫെഡറേഷൻ ഒഴിവാക്കി

പി.ടി. ഉഷയ്ക്ക് വീണ്ടും തിരിച്ചടി ; ഐഒഎ ജനറൽ അസംബ്ലി പ്രതിനിധി പട്ടികയിൽ നിന്നും അത്ലറ്റിക് ഫെഡറേഷൻ ഒഴിവാക്കി

ഡൽഹി: ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ (IOA) ജനറൽ അസംബ്ലിയിലേക്കുള്ള പ്രതിനിധി പട്ടികയിൽ നിന്നും പി.ടി. ഉഷയെ ഒഴിവാക്കി. അത്ലറ്റിക് ഫെഡറേഷൻ ഓഫ് ഇന്ത്യ (AFI) വരണാധികാരിക്ക് കൈമാറിയ രണ്ട് പ്രതിനിധികളുടെ പട്ടികയിലാണ് ഉഷയുടെ പേരില്ലാത്തത്. നേരത്തെ ഐഒഎ ജനറൽ അസംബ്ലിയിൽ വനിതാ താരങ്ങളുടെ പ്രതിനിധിയാകാനുള്ള തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതോടെ, അത്ലറ്റിക് ഫെഡറേഷൻ വഴി അസംബ്ലിയിലെത്താമെന്നായിരുന്നു ഉഷയുടെ പ്രതീക്ഷ. എന്നാൽ എഎഫ്ഐ പ്രസിഡന്റ് ആദിൽ സുമരിവാല, ബംഗാൾ സ്വദേശിയായ ഒളിമ്പ്യൻ ജ്യോതിർമയി സിക്ദർ എന്നിവരെ നിർദേശിച്ചതോടെ ഐഒഎ അധ്യക്ഷയ്ക്ക് മുന്നിലുള്ള വഴികൾ ഏറെക്കുറെ അടഞ്ഞു. മറ്റേതെങ്കിലും കായിക സംഘടന ഉഷയെ നാമനിർദേശം ചെയ്യാനുള്ള സാധ്യതയും കുറവാണ്.

ജനറൽ അസംബ്ലിയിലേക്കുള്ള കായിക സംഘടനാ പ്രതിനിധികളുടെ പട്ടിക ഇന്ന് ഉച്ചയ്ക്ക് ശേഷം മൂന്ന് മണിക്കുള്ളിലാണ് സമർപ്പിക്കേണ്ടത്. യൂത്ത് ഒളിമ്പിക്സിനായി ഒക്ടോബർ 29-ന് ഉഷ സെനഗലിലേക്ക് പോയതിന് പിന്നാലെയാണ് അട്ടിമറി നീക്കങ്ങൾ സജീവമായതെന്നാണ് വിവരം. അപകടം മണത്ത ഉഷ സന്ദർശനം വെട്ടിച്ചുരുക്കി ഈ മാസം നാലിന് തിരിച്ചെത്തിയെങ്കിലും അപ്പോഴേക്കും എതിർചേരി ശക്തമായിരുന്നു. മത്സരത്തിൽ നിന്ന് പിന്മാറുന്നതാകും ഉചിതമെന്ന് ചിലർ ഉപദേശിച്ചെങ്കിലും, കേന്ദ്രസർക്കാരിലെ ഉന്നത നേതൃത്വം തനിക്കൊപ്പമാണെന്ന് വ്യക്തമാക്കി ഉഷ ഉറച്ചുനിൽക്കുകയായിരുന്നു. അനീതിയെ എതിർക്കുകയും എല്ലാവരെയും സുഖിപ്പിച്ച് സംസാരിക്കാതിരിക്കുകയും ചെയ്തതാണ് ഉഷയുടെ തോൽവിക്ക് കാരണമായതെന്ന് എസ്ഒഎം (SOM) തിരഞ്ഞെടുപ്പിൽ വോട്ടറായിരുന്ന ഒളിമ്പ്യൻ പി. രാമചന്ദ്രൻ പ്രതികരിച്ചു.

അതിനിടെ, എസ്ഒഎം തിരഞ്ഞെടുപ്പിലെ വോട്ടർ പട്ടിക തയ്യാറാക്കിയത് ഐഒഎ ഭരണഘടനയ്ക്ക് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി മുൻ ഒളിമ്പിക് ചാമ്പ്യൻ അഭിനവ് ബിന്ദ്ര കഴിഞ്ഞ മാസം ഐഒഎ നേതൃത്വത്തിന് അയച്ച കത്ത് പുറത്തുവന്നു. അന്താരാഷ്ട്ര കായിക ശക്തിയാകാൻ ഇന്ത്യ ആഗ്രഹിക്കുമ്പോൾ കായിക സ്ഥാപനങ്ങളുടെ വിശ്വാസ്യതയും പ്രവർത്തനങ്ങളിലെ സുതാര്യതയും നിലനിർത്തേണ്ടത് അനിവാര്യമാണെന്നും ബിന്ദ്ര കത്തിൽ തുറന്നടിച്ചു.




Related articles

See all
Popular News

കേരളത്തിന്റെ സ്വന്തം സഞ്ജു സാംസണിന് ഇന്ന് പിറന്നാൾ....

Popular News

ഏഷ്യൻ മാസ്റ്റേഴ്‌സ് നീന്തൽ ചാമ്പ്യൻഷിപ്പിൽ മിന്നും നേട്ടവുമായി മലയാളി സൈനികൻ നായിക് രഞ്ജിത...

Popular News

അവസാന നിമിഷം അവിശ്വസനീയ ത്രില്ലർ ,ത്രിപുരയെ 1 റണ്ണിന് തകർത്ത് കേരള വനിതകൾ

Popular News

ശ്രീഹരിക്കും അനാമികയ്ക്കും ജേർണലിസ്റ്റ്സ് അവാർഡ്

Save your stories

Sign in