തിരുവനന്തപുരം : പിണറായി സര്‍ക്കാരിന്റെ രണ്ടാം വരവ് സാധ്യമായത് വര്‍ഗീയ വിഭജനത്തിലൂടെയെന്ന് പി.ടി.തോമസ് എംഎല്‍എ. പൊളിറ്റ് ബ്യൂറോയുടേയും കേന്ദ്ര കമ്മിറ്റിയുടെയും അധികാരം മുഖ്യമന്ത്രി കവര്‍ന്നെടുത്ത് നേടിയ അധികാര കേന്ദ്രീകരണത്തിന്റേതാണ് രണ്ടാം വരവ്. മന്ത്രിസ്ഥാനമില്ലെന്ന് കെ.കെ ശൈലജ അറിഞ്ഞത് എകെജി സെന്ററില്‍ എത്തിയപ്പോഴാണെന്നും ആരോപണ വിധേയനായ സി.എം രവീന്ദ്രനെ പോലും മുഖ്യമന്ത്രി ഒഴിവാക്കിയില്ലെന്നും പി.ടി തോമസ് ചൂണ്ടിക്കാട്ടി.