Trending
Browse

All sections

Watch

No business videos available

No Middle East videos available

India

വാക്ക് പാലിച്ച് പ്രിയങ്ക; ഉംഭ ഗ്രാമം സന്ദർശിച്ചു; ഭൂമി തർക്കത്തിന്‍റെ പേരിൽ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളുമായി കൂടിക്കാഴ്ച നടത്തി

വാക്ക് പാലിച്ച് പ്രിയങ്ക;  ഉംഭ ഗ്രാമം സന്ദർശിച്ചു; ഭൂമി തർക്കത്തിന്‍റെ പേരിൽ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളുമായി കൂടിക്കാഴ്ച നടത്തി
ഭൂമി തർക്കത്തിന്‍റെ പേരിൽ 10 ആദിവാസികളെ കൊലപ്പെടുത്തിയ സോൻഭദ്രയിലെ ഉംഭ ഗ്രാമത്തിൽ എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി സന്ദർശനം നടത്തി. കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളുമായി പ്രിയങ്ക കൂടിക്കാഴ്ച നടത്തി. ജൂലൈ 17നാണ് ഗ്രാമത്തലവനും കൂട്ടാളികളും നടത്തിയ വെടിവെപ്പിൽ 3 സ്ത്രീകളടക്കം പത്ത് ആദിവാസികൾ കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്ക് പ്രിയങ്കയുടെ നിർദ്ദേശ പ്രകാരം നേരത്തെ പത്തു ലക്ഷം രൂപ വീതം കോൺഗ്രസ് കൈമാറിയിരുന്നു. പ്രതികളുമായി ഒത്തുകളിച്ച് കേസിൽ നടപടിയെടുക്കാൻ പോലീസ് വൈകുകയാണെന്ന് ഒരാഴ്ച മുമ്പ് സംസ്ഥാന സർക്കാരിന്‍റെ റിപ്പോർട്ട് പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് പ്രിയങ്കയുടെ സന്ദർശനം. ചുനാർ കോട്ടയിൽ കാണാൻ വന്ന ഉംഭ ഗ്രാമത്തിലെ ദുരിതമനുഭവിക്കുന്ന കുടുംബങ്ങളിലെ അംഗങ്ങൾക്ക് അവരുടെ ഗ്രാമത്തിലേക്ക് ചെല്ലുമെന്ന് വാഗ്ദാനം ചെയ്തിരുന്നുവെന്നും ഇന്ന് ഉംഭ ഗ്രാമത്തിലെ സഹോദരിമാർ-സഹോദരന്മാരെയും കുട്ടികളെയും കാണാൻ പോകുകയാണെന്നും പ്രിയങ്ക ഗാന്ധി നേരത്തെ ട്വിറ്ററില്‍ കുറിച്ചിരുന്നു. അവരുടെ സുഖവിവരങ്ങള്‍ അന്വേഷിക്കാനും അവരുടെ പോരാട്ടത്തില്‍ പങ്കാളിയാകാനുമാണ് പോകുന്നതെന്നും പ്രിയങ്ക ട്വീറ്റ് ചെയ്തു.

Related articles

See all
Popular News

അരുണാചലിൽ പട്രോളിങ് സംഘത്തിന് നേരെ തീവ്രവാദി ആക്രമണം; അസം റൈഫിൾസ് ജവാന് വീരമൃത്യു

Popular News

'ചോദ്യം ചെയ്യുന്നവരെ അടിച്ചമർത്തുന്നു'; ദളിത് യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ പഞ്ചാബ് സർക...

Popular News

‘ഇതൊരു തുടക്കം മാത്രം, നീതിയിലേക്കുള്ള ആദ്യ ചുവടുവെപ്പ്’: ഡൽഹി പൊലീസിന്റെ എഫ്.ഐ.ആറിന് പിന്...

Popular News

രാഹുലിന്റെ സര്‍ജിക്കല്‍ സ്‌ട്രൈക്കില്‍ മുട്ടുമടക്കി ഡല്‍ഹി പോലീസ്; പെല്ലറ്റ് ആക്രമണത്തില്...

Save your stories

Sign in