Trending
Browse

All sections

Watch

No business videos available

No Middle East videos available

Kerala

അധ്യാപക നിയമനം : ഡി.ഡി.ഇ ഓഫീസിൽ നിന്നും ഒഴിവുകൾ കൃത്യമായി റിപ്പോർട്ട് ചെയ്യുന്നില്ലെന്ന് ആക്ഷേപം

അധ്യാപക നിയമനം : ഡി.ഡി.ഇ ഓഫീസിൽ നിന്നും ഒഴിവുകൾ കൃത്യമായി റിപ്പോർട്ട് ചെയ്യുന്നില്ലെന്ന് ആക്ഷേപം
പ്രൈമറി സ്കൂൾ അധ്യാപക നിയമനം ഡി.ഡി.ഇ ഓഫീസിൽ നിന്നും ഒഴിവുകൾ കൃത്യമായി റിപ്പോർട്ട് ചെയ്യുന്നില്ലെന്ന് ആക്ഷേപം. കണ്ണൂരിലെ പ്രൈമറി സ്കൂൾ ടീച്ചേഴ്സ് റാങ്ക് ഹോൾഡേഴ്സാണ് രംഗത്ത് ആക്ഷേപവുമായി രംഗത്ത് വന്നിട്ടുള്ളത്. കണ്ണൂർ ജില്ലയിൽ പി.എസ്.സി വഴി നിയമനം നടക്കുന്ന 226 എൽ പി വിദ്യാലയങ്ങളാണുള്ളത്. 15 സബ് ജില്ലകളിലെ വിദ്യാലയങ്ങളിൽ നിലവിൽ അദ്ധ്യാപകരുടെ 78 ഒഴിവുകളാണ് നിലവിലുള്ളത്. എന്നാൽ 20 ഒഴിവുകൾ മാത്രമാണ് ഡി ഡി ഇ ഓഫീസിൽ നിന്ന് സർക്കാരിൽ റിപ്പോർട്ട് ചെയ്തതെന്നാണ് പി എസ് സി റാങ്ക് ലിസ്റ്റിലുള്ള ഉദ്യോഗാർത്ഥികളുടെ ആക്ഷേപം. 2018 ഡിസംബർ 28 നാണ് റാങ്ക് ലിസ്റ്റ് നിലവിൽ വന്നത്. ഈ വർഷം ഡിസംബറിൽ റാങ്ക് ലിസ്റ്റ് കാലാവധി അവസാനിക്കും. കൊറോണ ഉൾപ്പെടെയുള്ള പ്രശ്നങ്ങളിൽ അധ്യയനം മുടങ്ങിയതു മൂലം ഒഴിവുകൾ കൃത്യമായി നികത്തിയിട്ടില്ല. ഈ റാങ്ക് ലിസ്റ്റ് നിലനിൽക്കെ പുതിയ പരീക്ഷ നടത്തി റാങ്ക് ലിസ്റ്റ് ഇടാനുള്ള നടപടിയുമായി പി.എസ്.സി. അധികൃതർ മുന്നോട്ടു പോവുകയാണ്. നിലവിലുള്ള റാങ്ക് ലിസ്റ്റിലുള്ള പലരും, പ്രായം കൂടുന്നത് കാരണം ഇനിയൊരു പി.എസ്.സി പരീക്ഷ എഴുതാൻ അവസരം ലഭിക്കാത്തവരുമാണ് റാങ്ക് ലിസ്റ്റിൽ ഉള്ളവരിൽ ഏറെയും. ഡി ഡി ഓഫീസ് അധികൃതരുടെ നിലപാടിന് എതിരെ പ്രക്ഷോഭത്തിന് ഒരുങ്ങുകയാണ് റാങ്ക് ലിസ്റ്റിലുള്ള ഉദ്യോഗാർത്ഥികൾ. https://youtu.be/ma5ZLwUV4E8

Related articles

See all
Kerala

T Padmanabhan | രാഹുല്‍ ഗാന്ധിയുടെ പോരാട്ടത്തിന് പിന്തുണയുമായി ടി പദ്മനാഭന്റെ കൈയൊപ്പ്

Kerala

'പിടിക്കേണ്ട സീറ്റുകള്‍ യുഡിഎഫ് പിടിച്ചിരിക്കും ; എല്‍ഡിഎഫിന് ജയിലാണ് ഉറപ്പ്' : കെ സുധാകര...

Latest News

സ്ഥിരപ്പെടുത്തുന്നത് സിപിഎം ക്രിമിനലുകളെ ; തുടർഭരണമുണ്ടാകില്ലെന്ന് ഇടതുമുന്നണിക്ക് ബോധ്യമാ...

Kerala

മുഖ്യമന്ത്രിയുടെ ഹെലിക്കോപ്റ്റർ ധൂർത്തിൽ സി.പി.എം മറുപടി പറയണം ; കെ സുധാകരൻ പറഞ്ഞത് കേരളജന...

Save your stories

Sign in