Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

തപാല്‍ വോട്ടുകള്‍ കൂട്ടത്തോടെ ശേഖരിക്കാന്‍ സി.പി.എം അനുകൂല പൊലീസ് സംഘടനയുടെ നീക്കം: ശബ്ദരേഖ പുറത്ത്, വിവാദം

തപാല്‍ വോട്ടുകള്‍ കൂട്ടത്തോടെ ശേഖരിക്കാന്‍ സി.പി.എം അനുകൂല പൊലീസ് സംഘടനയുടെ നീക്കം: ശബ്ദരേഖ പുറത്ത്, വിവാദം
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള പൊലീസുകാരുടെ പോസ്റ്റല്‍ വോട്ടുകള്‍ കൂട്ടത്തോടെ ശേഖരിക്കാന്‍ പൊലീസ് അസോസിയേഷന്റെ നീക്കം. പോസ്റ്റല്‍ വാലറ്റുകള്‍ നല്‍കാന്‍ അസോസിയേഷന്‍ നേതാക്കള്‍ ആവശ്യപ്പെട്ടെന്ന് വെളിപ്പെടുത്തുന്ന ശബ്ദരേഖ മാധ്യമങ്ങള്‍ക്ക് ലഭിച്ചു. ഡിജിപിയുടെ നിര്‍ദേശത്തെ മറികടന്നാണ് സിപിഎം അനുകൂല സംഘടനയുടെ നീക്കം. ഇതിനെതിരെ കോണ്‍ഗ്രസ് പരാതി നല്‍കിയിരുന്നെങ്കിലും ഇത്തരമൊരു സംഭവമില്ലെന്ന് കാട്ടി ഡിജിപി ലോക്നാഥ ബെഹ്റ പരാതി തള്ളിക്കളഞ്ഞു. തിരുവനന്തപുരത്തെ പൊലീസുകാരുടെ വാട്സ്ആപ്പ് ഗ്രൂപ്പില്‍ ഒരു പൊലീസുകാരനിട്ട ശബ്ദ സന്ദേശമാണ് പുറത്തുവന്നിരിക്കുന്നത്. 'എല്ലാവരുടെയും ശ്രദ്ധയ്ക്ക് അസോസിയേഷന്റെ ആള്‍ക്കാര്‍ വിളിച്ചിട്ട് നമ്മുടെ എല്ലാവരുടെയും പോസ്റ്റല്‍ വോട്ടുകള്‍ കലക്ട് ചെയ്യാന്‍ പറഞ്ഞിട്ടുണ്ട്. താത്പര്യമുള്ളവര്‍ക്ക് തരാം. എനിക്കാ ലിസ്റ്റ് കൊടുക്കാനാണ്' എന്നാണ് ശബ്ദസന്ദേശത്തില്‍ പറയുന്നത്. 'സംഭവം സീരിയസ് ആയതുകൊണ്ടാണ് ഞാന്‍ ഗ്രൂപ്പില്‍ മെസ്സേജിട്ടത്. അങ്ങനെയുള്ളവര്‍ നാളെയും മറ്റന്നാളുമായി പോസ്റ്റല്‍ വോട്ട് ഏല്‍പ്പിക്കണം' എന്നും സന്ദേശത്തില്‍ പറയുന്നു. വോട്ട് രേഖപ്പെടുത്തിയ പേപ്പര്‍ ആരും വാങ്ങുകയോ തുടര്‍ നടപടികള്‍ സ്വീകരിക്കുകയോ ചെയ്യരുത് എന്നാണ് ഡിജിപി നല്‍കിയിരിക്കുന്ന നിര്‍ദേശം. വോട്ടര്‍ നേരിട്ട് തപാല്‍ മുഖേന റിട്ടേണിങ് ഓഫിസര്‍ക്ക് കൈമാറാണം എന്നാണ് ഡിജിപിയുടെ നിര്‍ദേശം. ഇത് മറികടന്നാണ് പൊലീസ് അസോസിയേഷന്‍ തപാല്‍ വോട്ടുകള്‍ ശേഖരിക്കാന്‍ ശ്രമം നടത്തിയത്.

Related articles

See all
Popular News

കേരള ബ്ലാസ്റ്റേഴ്‌സിന് ഇനി 'അറബ് സ്പർശം': ക്ലബ്ബിന്റെ 100% ഓഹരികളും സ്വന്തമാക്കാൻ അൽ ഫുർസാ...

Popular News

കാലവർഷ സീസൺ പൂർത്തിയായി; ഒക്ടോബർ 1 മുതൽ തുലാവർഷ കണക്ക്, വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

Popular News

'ബിജെപിയുടെ ഭയപ്പെടുത്തല്‍ രാഷ്ട്രീയം കേരളത്തില്‍ വിലപ്പോവില്ല': ഡിസിസി ഓഫീസ് ആക്രമണത്തില്...

Popular News

'കേരളം പിന്നിട്ട വികസന വഴികൾ' മൂന്നാം പതിപ്പ് പ്രകാശനം ചെയ്തു

Save your stories

Sign in