Trending
Browse

All sections

Watch

No business videos available

No Middle East videos available

India

കൊവിഡ് 19 : മാഹിയിൽ പ്രതിരോധ പ്രവർത്തനങ്ങൾക്കായി പുതുച്ചേരി സർക്കാരിന്‍റെ ഒരു കോടി രൂപ

കൊവിഡ് 19 : മാഹിയിൽ പ്രതിരോധ പ്രവർത്തനങ്ങൾക്കായി പുതുച്ചേരി സർക്കാരിന്‍റെ  ഒരു കോടി രൂപ
കൊവിഡ് 19 സ്ഥിരീകരിച്ച മാഹിയിൽ പ്രതിരോധ പ്രവർത്തനങ്ങൾക്കായി പുതുച്ചേരി സർക്കാരിന്‍റെ ഒരു കോടി രൂപ. സാഹചര്യങ്ങൾ വിലയിരുത്താൻ പുതുച്ചേരി മുഖ്യമന്ത്രിയുടേയും ആരോഗ്യമന്ത്രിയുടേയും നേതൃത്വത്തിൽ യോഗം ചേർന്നു. മാഹിയിൽ രോഗം ബാധിച്ച സ്ത്രീയടക്കം രണ്ട് പേർ ആശുപത്രിയിലും 142 പേർ വീടുകളിലും നിരീക്ഷണത്തിലാണ്‌. മാഹിയിൽ ചാലക്കര സ്വദേശിനിയായ അറുപത്തിയിട്ടുകാരിക്ക് കൊവിഡ് രോഗബാധ സ്ഥിരീകരിച്ചതിന് പിന്നാലെയാണ് പുതുച്ചേരി മുഖ്യമന്ത്രി വി. നാരായണ സ്വാമിയും ആരോഗ്യ മന്ത്രി മല്ലാടി കൃഷ്ണറാവുവും മാഹിയിലെത്തിയത്. കൊവിഡ് രോഗബാധക്കെതിരായ പ്രതിരോധ പ്രവർത്തനങ്ങൾ അവലോകനം ചെയ്യാനുള്ള യോഗത്തിൽ ഇവർ പങ്കെടുത്തു. പ്രതിരോധ പ്രവർത്തനങ്ങൾക്കായി ആദ്യഘട്ടത്തിൽ ഒരു കോടി രൂപ അനുവദിക്കാൻ തീരുമാനിച്ചു.. കണ്ണൂർ, കോഴിക്കോട് വിമാനത്താവളങ്ങളിലിറങ്ങി മാഹിയിലേക്ക് വരുന്നവരെ പരിശോധിക്കണമെന്നും ഇവരെ കുറിച്ചുള്ള വിവരങ്ങൾ നൽകണമെന്നും ആവശ്യപ്പെട്ട് കേരള മുഖ്യമന്ത്രിക്ക് കത്തയച്ചതായും പുതുച്ചേരി മുഖ്യമന്ത്രി. മാഹി ജനറൽ ആശുപത്രിയിൽ വെന്‍റിലേറ്ററും മറ്റ് സൗകര്യങ്ങളും ഉടൻ ഒരുക്കുമെന്നും വി.നാരായണസ്വാമി പറഞ്ഞു. മാഹിയിൽ 15 സംഘങ്ങളായാണ് പ്രതിരോധ പ്രവർത്തനങ്ങൾ നടത്തുന്നത്. മാഹി എം.എൽ.എ, റീജിയണൽ അഡ്മിസ്ട്രേറ്റർ, വിവിധ വകുപ്പ് മേധാവികൾ എന്നിവരും യോഗത്തിൽ പങ്കെടുത്തു. കേന്ദ്ര ഭരണ പ്രദേശമായ പുതുച്ചേരിയിൽ കൊവിഡ് രോഗം സ്ഥിരീകരിച്ചത് മാഹിയിൽ മാത്രമാണ്. രോഗം ബാധിച്ച ചാലക്കര സ്വദേശിനിയും അവരുടെ കൂടെയുണ്ടായിരുന്ന മകന്‍റെ ഭാര്യയുമാണ് ആശുപത്രിയിൽ നിരീക്ഷണത്തിലുള്ളത്. ചികിത്സിച്ച ഡോക്ടർമാരും ആശുപത്രി ജീവനക്കാരുമടക്കം 142 പേർ വീടുകളിലും നിരീക്ഷണത്തിലാണ്.

Related articles

See all
Popular News

അരുണാചലിൽ പട്രോളിങ് സംഘത്തിന് നേരെ തീവ്രവാദി ആക്രമണം; അസം റൈഫിൾസ് ജവാന് വീരമൃത്യു

Popular News

'ചോദ്യം ചെയ്യുന്നവരെ അടിച്ചമർത്തുന്നു'; ദളിത് യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ പഞ്ചാബ് സർക...

Popular News

‘ഇതൊരു തുടക്കം മാത്രം, നീതിയിലേക്കുള്ള ആദ്യ ചുവടുവെപ്പ്’: ഡൽഹി പൊലീസിന്റെ എഫ്.ഐ.ആറിന് പിന്...

Popular News

രാഹുലിന്റെ സര്‍ജിക്കല്‍ സ്‌ട്രൈക്കില്‍ മുട്ടുമടക്കി ഡല്‍ഹി പോലീസ്; പെല്ലറ്റ് ആക്രമണത്തില്...

Save your stories

Sign in