Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

മുഖ്യമന്ത്രിക്കെതിരെ വിമാനത്തിലെ പ്രതിഷേധം: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകർക്ക് ജാമ്യം

മുഖ്യമന്ത്രിക്കെതിരെ വിമാനത്തിലെ പ്രതിഷേധം: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകർക്ക് ജാമ്യം
തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ വിമാനത്തിനുള്ളില്‍ പ്രതിഷേധിച്ചതിന് കേസെടുത്ത യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർക്ക് ജാമ്യം ലഭിച്ചു. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ഫര്‍സീന്‍ മജീദിനും നവീന്‍ കുമാറിനുമാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്.കേസിലെ മറ്റൊരു പ്രതിയായ സുജിത് നാരായണന് മുന്‍കൂർ ജാമ്യം ലഭിച്ചു.കേരള പ്രദേശ് കോൺഗ്രസ് നിയമ സഹായ സമിതി (KPC-LAC) ചെയർമാൻ അഡ്വ.വി.എസ് ചന്ദ്രശേഖരനാണ് ഇവർക്കു വേണ്ടി ഹാജരായത്. മുഖ്യമന്ത്രിയോടുള്ള വിരോധമല്ല വിമാനത്തിനുള്ളിൽ യൂത്ത് കോൺഗ്രസുകാരുടെ പ്രതിഷേധത്തിന് കാരണമായതെന്നു ഹൈക്കോടതി പറഞ്ഞു. പ്രതികൾ ആയുധം കരുതിയിരുന്നില്ല.  വിമാനം ലാൻഡ് ചെയ്ത ശേഷമാണ് പ്രതിഷേധിച്ചത്. എയർപോർട്ട് മാനേജർ ആദ്യം നൽകിയ റിപ്പോർട്ടിൽ വാക്കുതർക്കം എന്ന് മാത്രമാണ് ഉണ്ടായിരുന്നത്. പിന്നീട് നൽകിയ റിപ്പോർട്ടിലാണ് മുദ്രാവാക്യം വിളിച്ച കാര്യം ഉള്ളതെന്നും കോടതി വ്യക്തമാക്കി. കണ്ണൂരിൽ നിന്നു തിരുവനന്തപുരത്തേക്കുള്ള വിമാനയാത്രയ്ക്കിടെയാണ് മുഖ്യമന്ത്രിക്കെതിരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചത്. തിരുവനന്തപുരം വിമാനത്താവളത്തില്‍ വിമാനം ലാൻഡ് ചെയ്ത ശേഷമാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ചത്. അതേസമയം പ്രതിഷേധക്കാർക്കെതിരെ വിമാനത്തിനുള്ളില്‍ ആക്രമണം നടത്തിയത് എല്‍ഡിഎഫ് കണ്‍വീനർ ഇ.പി ജയരാജനായിരുന്നു. യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരെ ജയരാജന്‍ മർദ്ദിച്ച് താഴെയിടുന്ന വീഡിയോ പുറത്തുവന്നിരുന്നു. എന്നാല്‍ ഇതിനെതിരെ യാതൊരു നടപടിയും ഉണ്ടായിട്ടില്ല.

Related articles

See all
Popular News

ട്രാൻസ്ഷിപ്പ്‌മെന്റിനപ്പുറം നേരിട്ടുള്ള ഇറക്കുമതിയിലേക്ക്; വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത...

Popular News

2026-ലെ എഴുത്തച്ഛൻ പുരസ്കാരം മേതിൽ രാധാകൃഷ്ണന്; സമഗ്ര സംഭാവനയ്ക്കുള്ള പരമോന്നത അംഗീകാരം

Popular News

കെഎസ്‌യു പ്രവര്‍ത്തകര്‍ക്ക് ക്ലീന്‍ ചിറ്റ്; 'വീണ ജോര്‍ജിനെ ആക്രമിച്ചിട്ടില്ല, വീണയും ഗൺമാന...

Popular News

'എന്റെ കേരളം എത്ര സുന്ദരം'; 70ന്റെ നിറവില്‍ മലയാള നാട്

Save your stories

Sign in