Trending
Browse

All sections

Watch

No business videos available

No Middle East videos available

World

കോംഗോയിൽ യാത്രാവിമാനം തകർന്നുവീണു; 26 മരണം

കോംഗോയിൽ യാത്രാവിമാനം തകർന്നുവീണു; 26 മരണം
ആഫ്രിക്കൻ രാജ്യമായ ഡെമോക്രാറ്റിക് റിപബ്ലിക് ഓഫ് യാത്രാവിമാനം തകർന്നുവീണ് 26 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. 19 യാത്രക്കാരുമായി പോയ വിമാനം ജനവാസ മേഖലയിലാണ് തകർന്നു വീണത്. 17 യാത്രികരും 2 വിമാന ജീവനക്കാരും 7 നഗരവാസികളുമാണ് മരിച്ചതെന്നാണ് വിവരം. നോർത്ത് കിവു പ്രവിശ്യയിലെ ഗോമ നഗരത്തിൽ ആളുകൾ തിങ്ങിപ്പാർക്കുന്ന സ്ഥലത്താണ് വിമാനം തകർന്നു വീണത്. അപകടത്തിൽ നിരവധി വീടുകൾ തകർന്നിട്ടുണ്ട്. സ്വകാര്യ കമ്പനിയായ ബിസി ബീയുടെ ഡോണിയര്‍ 228-200 വിമാനമാണ് അപകടത്തില്‍ പെട്ടത്. ഗോമയിൽ നിന്ന് 350 കിലോമീറ്റർ (220 മൈല്‍) ദൂരെയുള്ള ബെനിയിലേയ്ക്കുള്ള യാത്രാമധ്യേയായിരുന്നു അപകടം. ഗോമ രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് ഞായറാഴ്ച പറന്നുയര്‍ന്ന ഉടനെ വിമാനവുമായുള്ള ആശയവിനിമയം നഷ്ടപ്പെടുകയും സമീപത്തെ ജനവാസ മേഖലയിൽ തകര്‍ന്ന് വീഴുകയുമായിരുന്നു. https://www.youtube.com/watch?v=Dhr-JyhGzDs

Related articles

See all
Popular News

വിഘ്നേഷ് പുത്തൂരിന് അഞ്ച് വിക്കറ്റ്; ഒമാനെതിരെ കേരളത്തിന് 66 റൺസിന്റെ തകർപ്പൻ ജയം

Popular News

അമേരിക്കയിലെ ഏറ്റവും വലിയ സ്റ്റീൽ പ്ലാന്റ് നിർമ്മിക്കാൻ എസ്സാർ ഗ്രൂപ്പ്; 1800 കോടി ഡോളറിന്...

Popular News

ചെസ് ഒളിമ്പ്യാഡ്: ഇന്ത്യക്ക് മെഡൽ തിളക്കം; പുരുഷ ടീമിന് വെള്ളിയും വനിതകൾക്ക് വെങ്കലവും

Popular News

ഏഷ്യൻ ഗെയിംസിൽ മെഡൽ വേട്ട തുടരുന്നു: സർവേഷ് കുഷാരെയ്ക്ക് വെള്ളി; ഡെക്കാത്‌ലണിൽ തേജശ്വിൻ ശങ...

Save your stories

Sign in