Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

തന്‍റെ മധ്യസ്ഥതയില്ലാതെയും  സി.പി.എം - ആർ.എസ്.എസ് ചർച്ചകള്‍ നടന്നു ; പിണറായിയുമായും കോടിയേരിയുമായും കൂടിക്കാഴ്ച നടത്തിയെന്നും ശ്രീ എം

തന്‍റെ മധ്യസ്ഥതയില്ലാതെയും  സി.പി.എം - ആർ.എസ്.എസ് ചർച്ചകള്‍ നടന്നു ; പിണറായിയുമായും കോടിയേരിയുമായും കൂടിക്കാഴ്ച നടത്തിയെന്നും ശ്രീ എം
കോഴിക്കോട്: തന്‍റെ മധ്യസ്ഥതയില്ലാതെയും  സി.പി.എം - ആർ.എസ്.എസ് ചർച്ചകള്‍ നടന്നിട്ടുണ്ടെന്ന് ശ്രീ എം. പിണറായി വിജയനുമായിട്ടാണ് ചർച്ചയെ കുറിച്ച് ആദ്യം സംസാരിക്കുന്നത്. തുടർന്ന് കോടിയേരി ബാലകൃഷ്ണനുമായി സംസാരിച്ചു. കോടിയേരിയാണ് കണ്ണൂർ ജില്ലയിലെ പാർട്ടിയുടെ ചുമതലയുള്ള പി. ജയരാജനുമായി സംസാരിക്കാൻ ആവശ്യപ്പെട്ടത്. രാത്രിയിൽ കണ്ണൂർ ഗസ്റ്റ് ഹൗസിന്‍റെ ലൈറ്റ് ഹൗസിൽ വെച്ചാണ് പി.ജയരാജനുമായി കൂടിക്കാഴ്ച നടത്തിയത്. കണ്ണൂരിൽ നടന്ന രണ്ടാമത്തെ ചർച്ചയിലും പി. ജയരാജൻ പങ്കെടുത്തെന്നും ശ്രീ എം വ്യക്തമാക്കി. ശ്രീ എമ്മിൻ്റെ സാന്നിധ്യത്തിൽ ആർ.എസ്.എസുമായി നടത്തിയ ചർച്ച പുതിയതല്ലെന്നും മുമ്പും ഇത്തരം ചർച്ചകൾ നടത്തിയിട്ടുണ്ടെന്നും ജയരാജനും നേരത്തെ വ്യക്തമാക്കിയിരുന്നു. പയ്യന്നൂരിലും,തലശ്ശേരിയിലും അന്നത്തെ സംസ്ഥാന സെക്രട്ടറി കോടിയേരിയും താനും ആർ.എസ്.എസ് നേതാക്കളും ചർച്ചയിൽ പങ്കെടുത്തിരുന്നു. മുഖ്യമന്ത്രിയായിരിക്കുമ്പോഴാണ് പിണറായി ചർച്ചയിൽ സംബന്ധിച്ചതെന്നും ജയരാജൻ പറഞ്ഞു.

Related articles

See all
Popular News

പിഎസ്‌സി പരീക്ഷാ തട്ടിപ്പ്: അഡീഷണൽ സെക്രട്ടറി ആർ. ഹരിക്കായി തിരച്ചിൽ ഊർജ്ജിതം; കൂടുതൽ കേസു...

Popular News

നിയമസഭാ സമ്മേളനം ഇന്ന് സമാപിക്കും; ശമ്പള വർധനവ് ബില്ലും ധനാഭ്യർത്ഥന ചർച്ചയും ഇന്ന് സഭയിൽ

Popular News

സഹകരണ മേഖല ഇനി വിമാനത്തിലും; കേരളത്തിലെ ആദ്യ എയർലൈൻ സൊസൈറ്റിയുടെ ഉദ്ഘാടനം മന്ത്രി എം. ലിജു...

Popular News

എട്ടാമത് റെയിൻ അന്താരാഷ്ട്ര പ്രകൃതി ചലച്ചിത്രോത്സവത്തിന് (RINFF 2026) നാളെ ആലുവയിൽ തുടക്കം

Save your stories

Sign in