Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

പെരിയ ഇരട്ടക്കൊലക്കേസ് പ്രതികള്‍ക്കും പരോള്‍; ഒന്നാം പ്രതി പീതാംബരനടക്കം പുറത്തേക്ക്

പെരിയ ഇരട്ടക്കൊലക്കേസ് പ്രതികള്‍ക്കും പരോള്‍; ഒന്നാം പ്രതി പീതാംബരനടക്കം പുറത്തേക്ക്
കണ്ണൂര്‍: പെരിയ ഇരട്ടക്കൊലക്കേസിലെ പ്രതികള്‍ക്കും പരോള്‍ അനുവദിച്ചു. കേസിലെ ഒന്നാം പ്രതി പിതാംബരന്‍, അഞ്ചാം പ്രതി ഗിജിന്‍ എന്നിവര്‍ക്കാണ് 15 ദിവസത്തെ പരോള്‍ അനുവദിച്ചത്. ടി.പി. ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികള്‍ക്ക് പരോള്‍ അനുവദിച്ചതുമായി ബന്ധപ്പെട്ട് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം നിലനില്‍ക്കെയാണ് ജയില്‍ അധികൃതരുടെ പുതിയ നടപടി. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവില്‍ കഴിയുന്ന ഇരുവരും ചട്ടപ്രകാരമാണ് പരോളിന് അപേക്ഷിച്ചതെന്നും അത് അനുവദിക്കുകയായിരുന്നു എന്നുമാണ് ജയില്‍ അധികൃതര്‍ നല്‍കുന്ന വിശദീകരണം. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത് ലാലിനെയും കൃപേഷിനെയും വെട്ടിക്കൊലപ്പെടുത്തിയ കേസിലെ മുഖ്യ ആസൂത്രകരിലൊരാളായാണ് പിതാംബരനെ സി.ബി.ഐ കണ്ടെത്തിയിരുന്നത്. ടി.പി. വധക്കേസ് പ്രതികള്‍ക്ക് വഴിവിട്ട് പരോള്‍ അനുവദിക്കുന്നത് തടവുകാരുടെ സ്വാഭാവിക അവകാശമല്ലെന്നും അത് സര്‍ക്കാരിന്റെ പ്രീണനമാണെന്നും നിരീക്ഷിച്ചുകൊണ്ട് കഴിഞ്ഞ ദിവസം ഹൈക്കോടതി ആഭ്യന്തര വകുപ്പിനെ വിമര്‍ശിച്ചിരുന്നു. ഈ വിവാദം രാഷ്ട്രീയമായി സര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയിരിക്കെയാണ് സമാനമായ മറ്റൊരു രാഷ്ട്രീയ കൊലക്കേസിലെ പ്രതികള്‍ കൂടി പരോളിലിറങ്ങുന്നത്.

Related articles

See all
Popular News

തദ്ദേശ ഉപതിരഞ്ഞെടുപ്പ്: സംസ്ഥാനത്ത് 58.82% പോളിങ്; വിധി നാളെയറിയാം

Popular News

സംസ്ഥാനത്തെ എയർപോർട്ടുകൾ വൻകിട ഏവിയേഷൻ ഹബ്ബുകളാക്കും: വികസന പദ്ധതികൾ പ്രഖ്യാപിച്ച് മുഖ്യമന...

Popular News

അയൽസംസ്ഥാനങ്ങളിൽ കനത്ത മഴ: കേരളത്തിൽ പച്ചക്കറി വില കുതിച്ചുയരുന്നു; ബീൻസും പയറും നൂറു കടന്...

Popular News

നിയമസഭാ കയ്യാങ്കളി കേസ്: 11 വർഷത്തിന് ശേഷം വിചാരണ ആരംഭിക്കുന്നു; ആദ്യ സാക്ഷിവിസ്താരം നവംബർ...

Save your stories

Sign in