Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

പഹല്‍ഗാം ആക്രമണം: സര്‍വകക്ഷി യോഗം അല്‍പ്പസമയത്തിനകം , രാജ്നാഥ് സിംഗും രാഹുല്‍ ഗാന്ധിയും എത്തി

പഹല്‍ഗാം ആക്രമണം: സര്‍വകക്ഷി യോഗം അല്‍പ്പസമയത്തിനകം , രാജ്നാഥ് സിംഗും രാഹുല്‍ ഗാന്ധിയും എത്തി
പഹല്‍ഗാം ഭീകരാക്രമണത്തെത്തുടര്‍ന്ന് കേന്ദ്രസര്‍ക്കാര്‍ വിളിച്ചു ചേര്‍ക്കുന്ന സര്‍വ്വകക്ഷിയോഗം ഉടന്‍ ആരംഭിക്കും. പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗിന്റെ അദ്ധ്യക്ഷതയിലാണ് യോഗം. ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി പാര്‍ലമെന്റ് സമുച്ചയത്തില്‍ നടക്കുന്ന സര്‍വകക്ഷി യോഗത്തില്‍ പങ്കെടുക്കാന്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്. സര്‍വകക്ഷി യോഗം ആരംഭിക്കുന്നതിന് മുമ്പ് ആഭ്യന്തര മന്ത്രി അമിത് ഷാ, വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കര്‍, ആരോഗ്യമന്ത്രിയും ബിജെപി അധ്യക്ഷനുമായ ജെ പി നദ്ദ എന്നിവര്‍ തമ്മില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. പഹല്‍ഗാം ഭീകരാക്രമണ പശ്ചാത്തലത്തില്‍ വിളിച്ചു ചേര്‍ക്കപ്പെട്ട സര്‍വകക്ഷി യോഗത്തില്‍ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്, ആഭ്യന്തര മന്ത്രി അമിത് ഷാ, വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ എന്നിവര്‍ പങ്കെടുക്കും. വിവിധ പ്രതിപക്ഷ നേതാക്കളും പങ്കെടുക്കും. യോഗത്തില്‍ പങ്കെടുക്കുന്ന പ്രധാന നേതാക്കള്‍ ഇവരാണ്: കോണ്‍ഗ്രസ് - മല്ലികാര്‍ജുന്‍ ഖാര്‍ഗെ, രാഹുല്‍ ഗാന്ധി തൃണമൂല്‍ കോണ്‍ഗ്രസ് - സുദീപ് ബന്ദോപാധ്യായ സമാജ്വാദി പാര്‍ട്ടി - രാം ഗോപാല്‍ യാദവ് ആര്‍ജെഡി - പ്രേം ചന്ദ് ഗുപ്ത എഎപി - സഞ്ജയ് സിംഗ് ടിഡിപി - കൃഷ്ണ ദേവ റായുലു ഡിഎംകെ- ട്രിച്ചി ശിവ എഎപി- സഞ്ജയ് സിംഗ് എന്‍സിപി (എസ്പി)- സുപ്രിയ സുലെ ഇതിനു പുറമേ, എഐഎഡിഎംകെ, എല്‍ജെപി, ശിവസേന, ടിഡിപി, സിപിഎം തുടങ്ങിയ പാര്‍ട്ടികളില്‍ നിന്നുള്ള നേതാക്കളും സര്‍വകക്ഷി യോഗത്തില്‍ പങ്കെടുക്കും. യോഗത്തിനു മുന്നോടിയായി ചൈന, യുഎസ്, യുകെ എന്നിവയുള്‍പ്പെടെ തിരഞ്ഞെടുത്ത രാജ്യങ്ങളിലെ അംബാസഡര്‍മാരുമായി വിദേശകാര്യ മന്ത്രാലയ ഓഫീസ് ആശയ വിനിയം നടത്തി. ഇന്ത്യയുടെ നയതന്ത്ര നിലപാടുകളുടെ വിശദീകരണമാണ് വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രി ് നടത്തിയതെന്ന് അറിയുന്നു.

Related articles

See all
Popular News

എസ്.ഐ.ആർ വിവാദം: ഗ്യാനേഷ് കുമാറിന് തിരിച്ചടി; സുപ്രീം കോടതി നോട്ടീസ് അയച്ചു

Popular News

വോട്ടർ പട്ടിക പരിഷ്കരണ വിവാദം: രാഹുൽ ഗാന്ധിയും 'ഇന്ത്യ' മുന്നണിയും നൽകിയ ഹർജി സുപ്രീം കോടത...

Popular News

"വിദ്യാർത്ഥികളുടെ ശബ്ദത്തെ തടയാനാവില്ല": പോലീസിനെതിരെയും കേന്ദ്രത്തിനെതിരെയും ശക്തമായ മുന്...

Popular News

ഡൽഹി ഇന്ത്യാ ഗേറ്റിൽ അങ്കിത ഭണ്ഡാരിയുടെ കുടുംബത്തിന് പിന്തുണയേറുന്നു; സി.ബി.ഐ അന്വേഷണം ആവശ...

Save your stories

Sign in