തൃശൂർ: സല്യൂട്ട് വിവാദത്തില്‍ സുരേഷ് ഗോപി എംപിക്കെതിരെ കെപിസിസി വൈസ് പ്രസിഡന്റ് പത്മജ വേണുഗോപാല്‍. ‘കുറെ കർഷകർ സമരം തുടങ്ങിയിട്ടു മാസങ്ങളായി, അവരോടൊന്നും ഇല്ലാത്ത കർഷകസ്നേഹം തൃശൂരിൽ വന്ന് വിളിച്ചു പറയുന്നതിന്റെ ഉദ്ദേശ്യം ബുദ്ധിയുള്ളവർക്ക് മനസ്സിലാക്കാം. എംപിക്ക് പൊലീസ് സ്റ്റാൻഡിങ് ഓർഡർ പ്രകാരം സല്യൂട്ട് ഇല്ല. അർഹിക്കാത്തത് അധികാരം ഉപയോഗിച്ചു വാങ്ങി എടുക്കുന്നതിനെ എന്ത് പറയണം?– പത്മജ ഫേസ്ബുക്കില്‍ കുറിച്ചു. തൃശൂർ പുത്തൂരിൽ ചുഴലിക്കാറ്റ് നാശം വിതച്ച പ്രദേശങ്ങൾ സന്ദർശിക്കാനെത്തിയ സുരേഷ് ഗോപി, തന്നെ കണ്ടിട്ടും ജീപ്പിൽ നിന്നിറങ്ങാതിരുന്ന എസ്ഐയോട് സല്യൂട്ട് ആവശ്യപ്പെട്ടതു വിവാദമായിരുന്നു.