Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

അധികാരം നഷ്ടപ്പെട്ടാലൊന്നും അന്ത്യമുണ്ടാകുന്നതല്ല കോൺഗ്രസ് ; മോദി ഭരണം രാജ്യത്തെ പുറകോട്ടടിച്ചു : പത്മജ വേണുഗോപാല്‍

അധികാരം നഷ്ടപ്പെട്ടാലൊന്നും അന്ത്യമുണ്ടാകുന്നതല്ല കോൺഗ്രസ് ; മോദി ഭരണം രാജ്യത്തെ പുറകോട്ടടിച്ചു : പത്മജ വേണുഗോപാല്‍
കോൺഗ്രസ് അസ്തമിക്കുന്ന പ്രസ്ഥാനമല്ലെന്ന് മോദി തന്നെ സമ്മതിച്ചെന്ന് കെപിസിസി നിർവാഹക സമിതി അംഗം പത്മജ വേണുഗോപാല്‍. അധികാരം നഷ്ടപ്പെട്ടാൽ അന്ത്യം ഉണ്ടാകുന്നത് അല്ല മതേതര ജനാധിപത്യ പ്രസ്ഥാനമായ ഇന്ത്യൻ നാഷണൽ കോൺഗ്രസ്. ഭാരതത്തെ ഒന്നുമില്ലായ്മയിൽ നിന്നും ലോകത്തെ മുൻനിര രാജ്യങ്ങളുടെ പട്ടികയിലേക്ക് വളർത്തിയത് 60 വർഷത്തോളം ഉള്ള കോൺഗ്രസ് സർക്കാരുകൾ ആണ്. കോൺഗ്രസ് സർക്കാരുകൾ ഇക്കാലമത്രയും ഉണ്ടാക്കിയ വൻകിട പൊതുമേഖലാ സ്ഥാപനങ്ങളാണ് നരേന്ദ്രമോദി സർക്കാർ ഇപ്പോൾ വിറ്റ് കൊണ്ടിരിക്കുന്നതെന്നും പത്മജ വിമർശിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണ്ണരൂപം
കോൺഗ്രസ്‌ ഇനി 100 വർഷത്തേക്ക് അധികാരത്തിൽ വരില്ല എന്ന് നരേന്ദ്ര മോദി.. അപ്പോൾ മോദി തന്നെ സമ്മതിച്ചു കോൺഗ്രസ് അസ്തമിക്കുന്ന പ്രസ്ഥാനം അല്ല എന്നും 101മത്തെ വർഷത്തിൽ കോൺഗ്രസ്‌ അധികാരത്തിൽ വരും എന്നും..
അതാണ് കോൺഗ്രസ്, അധികാരം നഷ്ടപ്പെട്ടാൽ അന്ത്യം ഉണ്ടാകുന്നത് അല്ല മതേതര ജനാധിപത്യ പ്രസ്ഥാനമായ ഇന്ത്യൻ നാഷണൽ കോൺഗ്രസ്..
വർഗീയ അജണ്ടകൾ പ്രചരിപ്പിച്ചും ബിജെപിയുടെ ചാരൻമാരായി നിന്ന് പ്രവർത്തിച്ച CAG കളെ ഉപയോഗിച്ച് കോൺഗ്രസ് സർക്കാരുകളെ അപകീർത്തിപ്പെടുത്തുന്ന ചില റിപ്പോർട്ടുകൾ ഉണ്ടാക്കി അവ ആയുധമാക്കി പ്രചരിപ്പിച്ച് ജനങ്ങളിൽ തെറ്റിദ്ധാരണ പരത്തി കോൺഗ്രസ്സിനെ നിങ്ങൾ പുറത്താക്കി എന്നത് ശരി തന്നെ.. സിഎജി മുഖേന കോൺഗ്രസിനെ അപകീർത്തിപ്പെടുത്തിയ ബോഫോഴ്സ് കേസും, 2ജി സ്പെക്ട്രം കേസും കോടതിയിൽ കള്ളത്തരം എന്ന് തെളിഞ്ഞു...
പെട്രോൾ 50 രൂപയ്ക്ക്, പാചകവാതകം 250 രൂപയ്ക്ക്, വിദേശ ബാങ്കുകളിൽ ഉള്ള കള്ളപ്പണം പിടിച്ചെടുത്ത് പാവങ്ങളുടെ അക്കൗണ്ടിൽ ലക്ഷങ്ങൾ ഇട്ടുനൽകും, കോടിക്കണക്കിന് പുതിയ തൊഴിൽ അവസരങ്ങൾ നൽകും അങ്ങനെ രാജ്യത്ത് അച്ഛാദിൻ കൊണ്ടുവരും എന്നൊക്കെ ബിജെപി യും മോദിയും പറഞ്ഞ് പറ്റിച്ചു നേടിയ വിജയം...
മോദി ഭരണത്തിൽ രാജ്യത്തിന്റെ അവസ്ഥ ഇന്ന് എന്താണ്?
** നിത്യോപയോഗ സാധനങ്ങൾക്ക് പെരുത്ത വില, കെട്ടിട നിർമ്മാണ ഉൽപ്പന്നങ്ങൾക്ക് 50 ശതമാനത്തോളം വിലവർധിച്ച കാലഘട്ടം, പെട്രോൾ, ഡീസൽ,പാചകവാതകം തുടങ്ങിയവയ്ക്ക് കൊള്ളവില, കർഷക ദ്രോഹം,
തൊഴിലില്ലായ്മ, രാജ്യത്തിന്റെ സാമ്പത്തിക മാന്ദ്യം, രോഗപ്രതിരോധ വീഴ്ച്ചകൾ അങ്ങനെ എല്ലാ മേഖലകളിലും രാജ്യത്തെ പുറകോട്ടടിച്ച ഭരണ കാലഘട്ടമാണ് നരേന്ദ്ര മോദിയുടേത്..
ഈ രാജ്യത്തിന് സ്വാതന്ത്ര്യം നേടിത്തന്നത് കോൺഗ്രസ് ആണ്..സ്വാതന്ത്ര്യം കിട്ടുമ്പോൾ പട്ടിണി രാജ്യം ആയിരുന്ന ഭാരതത്തെ ഒന്നുമില്ലായ്മയിൽ നിന്നും ലോകത്തെ മുൻനിര രാജ്യങ്ങളുടെ പട്ടികയിലേക്ക് വളർത്തിയത് 60 വർഷത്തോളം ഉള്ള കോൺഗ്രസ് സർക്കാരുകൾ ആണ്... കോൺഗ്രസ് സർക്കാരുകൾ ഇക്കാലമത്രയും ഉണ്ടാക്കിയ വൻകിട പൊതുമേഖലാ സ്ഥാപനങ്ങളാണ് നരേന്ദ്രമോദി സർക്കാർ ഇപ്പോൾ വിറ്റ് കൊണ്ടിരിക്കുന്നത്...
കോൺഗ്രസിനെ പരിഹസിക്കുന്ന നരേന്ദ്ര മോദി രാജ്യത്തെ തകർത്തത് അല്ലാതെ, എന്ത് പുരോഗതി ഉണ്ടാക്കി ചൂണ്ടിക്കാണിക്കാൻ?
രാഹുൽ ഗാന്ധി പാർലമെന്റിൽ നടത്തിയ 50 മിനിറ്റ് പ്രസംഗം കുറിക്കു കൊണ്ടതാണ് മോദിക്ക് കോൺഗ്രസ്സിനെതിരെ ഇപ്പോൾ വിഭ്രാന്തി ഇളകാൻ കാരണം
ജനം സത്യം മനസ്സിലാക്കും, കോൺഗ്രസ് മടങ്ങി വരുന്ന കാലം വിദൂരമല്ല
പത്മജ വേണുഗോപാൽ

Related articles

See all
Popular News

'അഴിമതിക്കാരോട് വിട്ടുവീഴ്ചയില്ല, സര്‍ക്കാര്‍ നയം വ്യക്തം'; എക്സൈസ് കമ്മീഷണറെ മാറ്റിയതില്‍...

Popular News

ഐസൊലേഷന്‍ വാര്‍ഡ് നിര്‍മ്മാണത്തില്‍ കോടികളുടെ അഴിമതി ആരോപണം; അന്വേഷണം ആവശ്യപ്പെട്ട് വി.പി....

Popular News

നെടുമ്പാശ്ശേരി മിനി കൂപ്പര്‍ അപകടം: സുഹൈലിന് ഉടന്‍ ജാമ്യമില്ല; മറ്റ് മൂന്ന് പ്രതികള്‍ക്ക്...

Popular News

'ഗുരുതര രോഗിയെങ്കില്‍ എങ്ങനെ വിദേശത്ത് ജോലി ചെയ്യും?': തച്ചങ്കരിക്ക് ഹൈക്കോടതിയുടെ രൂക്ഷവി...

Save your stories

Sign in