Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

പിണറായിയുടെ മണ്ഡലത്തില്‍ ജയരാജനെ വാഴ്ത്തി കൂറ്റന്‍ ബോര്‍ഡ് ; പ്രതികരിക്കാതെ സിപിഎം

പിണറായിയുടെ മണ്ഡലത്തില്‍ ജയരാജനെ വാഴ്ത്തി കൂറ്റന്‍ ബോര്‍ഡ് ; പ്രതികരിക്കാതെ സിപിഎം
  കണ്ണൂർ : മുഖ്യമന്ത്രി പിണറായി വിജയന്‍ മത്സരിക്കുന്ന ധര്‍മ്മടത്ത് പി. ജയരാജനെ വാഴ്ത്തി കൂറ്റന്‍ ഫ്‌ളക്‌സ് ബോര്‍ഡ്. 'ഞങ്ങളുടെ ഉറപ്പാണ് പി.ജെ എന്നാണ് ബോര്‍ഡില്‍ എഴുതിയിരിക്കുന്നത്. പോരാളികള്‍ എന്ന് രേഖപ്പെടുത്തിയിരിക്കുന്ന ബോര്‍ഡില്‍ വാളിന്റെ ചിത്രവുമുണ്ട്. ധർമ്മടം നിയോജക മണ്ഡലത്തിലെ സിപിഎം ശക്തി കേന്ദ്രമായ ആർവി മെട്ടയിലെ റോഡരികിലാണ് വലിയ ബോർഡ് സ്ഥാപിച്ചിട്ടുള്ളത്.  സ്ഥാനാർത്ഥി നിർണയ വേളയിൽ പി.ജയരാജന് സീറ്റ് നൽകാത്തതിനെ തുടർന്ന് സമൂഹമാധ്യമങ്ങളിൽ ഉൾപ്പടെ പി.ജെ ആർമിയുടെ പേരിൽ പ്രതിഷേധം ഉയർന്നിരുന്നു. പാർട്ടി നിർദ്ദേശത്തെ തുടർന്ന് പി.ജയരാജൻ തന്നെ പി ജെ ആർമിയെ തള്ളിപ്പറയുകയും പ്രതിഷേധങ്ങളിൽ നിന്ന് പിന്മാറാൻ ആവശ്യപ്പെടുകയും ചെയ്തു. ഇതിനിടെയാണ് പോരാളികളുടെ പി.ജയരാജന് പിന്തുണയുമായി പേരിൽ മറ്റൊരു ബോർഡ് പ്രത്യക്ഷപ്പെടുന്നത്.

Related articles

See all
Popular News

അതുലിന്റെ എല്ലാ ചെലവുകളും സഞ്ജു വക, സ്വർണനേട്ടത്തിന് പിന്നാലെ സർപ്രൈസ് ഫോൺ കോൾ

Popular News

നിപ രോഗികൾക്ക് നൽകിയ കാലാവധി കഴിഞ്ഞ മരുന്നെന്ന് സംശയം; മെഡിക്കൽ ബോർഡ് രൂപീകരിച്ച് ആരോഗ്യമന...

Popular News

എസ്.എം.എ. രോഗബാധിതരായ കുട്ടികള്‍ക്ക് കുറഞ്ഞ ചെലവില്‍ മരുന്ന്; KARE പദ്ധതിയിലൂടെ സമഗ്ര നടപട...

Popular News

ഫയലുകളില്‍ അടയിരുന്ന് വ്യവസായങ്ങള്‍ മുടക്കുന്ന രീതി അനുവദിക്കില്ല: മന്ത്രി പി.കെ. കുഞ്ഞാലി...

Save your stories

Sign in