Trending
Browse

All sections

Watch

No business videos available

No Middle East videos available

Kerala

കെ.എസ്‌.ആര്‍.ടി.സിയില്‍ ഇതുവരെ മുടങ്ങിയത് 1763 സര്‍വീസുകള്‍

കെ.എസ്‌.ആര്‍.ടി.സിയില്‍ ഇതുവരെ മുടങ്ങിയത് 1763 സര്‍വീസുകള്‍
KSRTC തിരുവനന്തപുരം : താല്‍ക്കാലിക ജീവനക്കാരെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടതോടെ കെ.എസ്‌.ആര്‍.ടി.സിയില്‍ വന്‍ നഷ്ടം. ജീവനക്കാരില്ലാതായതോടെ ഇതുവരെ മുടങ്ങിയത് 1763 സര്‍വീസുകളാണ്. പ്രശ്നത്തില്‍ സ്ഥിരംജീവനക്കാര്‍ നിസ്സഹകരണംകൂടി തുടങ്ങിയതോടെ യാത്രാക്ലേശം രൂക്ഷമായി തുടരുകയാണ്. തിരുവനന്തപുരം മേഖലയില്‍ 622, എറണാകുളം കേന്ദ്രമായ മധ്യമേഖലയില്‍ 769, കോഴിക്കോട് ഉള്‍പ്പെടുന്ന മലബാര്‍ മേഖലയില്‍ 372 എന്നിങ്ങനെയാണ് മുടങ്ങിയ ഷെഡ്യൂളുകള്‍. മധ്യ, വടക്കന്‍ ജില്ലകളിലാണ് പ്രധാനമായും യാത്രാക്ലേശം. ജോലിയില്‍ തുടരുന്ന ജീവനക്കാരെ ഉപയോഗിച്ച്‌ പരമാവധി ബസുകള്‍ ഓടിക്കാന്‍ ശ്രമം നടക്കുന്നുണ്ട്. എന്നാല്‍, താത്കാലിക കണ്ടക്ടര്‍മാരെ നിയോഗിച്ചിരുന്ന ഷെഡ്യൂളുകള്‍ ഏറ്റെടുക്കാന്‍ സ്ഥിരംജീവനക്കാര്‍. അധികവേതനം നല്‍കിയിട്ടും നിസ്സഹകരണം തുടരുകയാണ്. ജീവനക്കാരുടെ സംഘടനകളും സഹകരിക്കുന്നില്ല.

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in