Trending
Browse

All sections

Watch

No business videos available

No Middle East videos available

World

ന്യൂസിലാൻഡ് വെടിവെയ്പ്പിൽ മരിച്ചവരില്‍ ഒരു ഇന്ത്യക്കാരനും; കാണാതായവരിൽ ഒരു മലയാളി ഉള്‍പ്പെടെ 8 ഇന്ത്യക്കാര്‍

ന്യൂസിലാൻഡ് വെടിവെയ്പ്പിൽ മരിച്ചവരില്‍ ഒരു ഇന്ത്യക്കാരനും; കാണാതായവരിൽ ഒരു മലയാളി ഉള്‍പ്പെടെ 8 ഇന്ത്യക്കാര്‍
ന്യൂസിലാൻഡ് വെടിവെയ്പ്പിൽ ഒരു ഇന്ത്യക്കാരൻ മരിച്ചെന്ന് സ്ഥിരീകരണം. ആറ് ഇന്ത്യക്കാരെ കാണാതായി. ഒരു മലയാളിയും ഉണ്ടെന്ന് സൂചന. മുഖ്യപ്രതി അഞ്ച് ദിവസത്തെ പോലീസ് കസ്റ്റഡിയിൽ. ആക്രമണത്തിൽ രണ്ട് പേർക്ക് പരിക്കേറ്റെന്നും വിദേശമന്ത്രാലയം വ്യക്തമാക്കുന്നു. 9 ഇന്ത്യക്കാരെ കാണാതായെന്ന് നേരത്തേ സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇവരിൽ കാണാതായ ആറ് പേരുടെ വിവരങ്ങൾ ഇതുവരെയും ലഭിച്ചിട്ടില്ല. കാണാതായവരിൽ ഒരു മലയാളിയും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് സൂചന. കേരളത്തിൽ നിന്നുള്ള അൻസി കരിപ്പാക്കുളം ആലിബാബ (25) എന്ന യുവതിയെയാണ് കാണാതായത്. റെഡ് ക്രോസ് നൽകുന്ന വിവരങ്ങൾ പ്രകാരം അൻസിയടക്കം 8 ഇന്ത്യക്കാരെ കാണാൻ ഇല്ല. ന്യൂസിലാൻഡിൽ സഹായം ആവശ്യമുള്ള ഇന്ത്യക്കാർക്ക് ഇന്ത്യൻ ഹൈക്കമ്മീഷനുമായി 021803899, 021850033 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്. ഇന്നലെയാണ് ന്യൂസിലാൻഡിലെ രണ്ട് മുസ്ലീം പള്ളികളിലുണ്ടായ വെടിവെയ്പ്പിൽ ഒരു ഇന്ത്യക്കാരൻ ഉൾപ്പെടെ 49 പേർ മരിച്ചത്.

Related articles

See all
Popular News

ബ്രസീൽ തിരഞ്ഞെടുപ്പിനെപ്പറ്റി പറയാൻ ശ്രമിച്ചു; മാറ്റിപ്പറഞ്ഞത് ഇന്ത്യയെന്ന്; ട്രംപിന് ട്രൂ...

Popular News

വൈദ്യശാസ്ത്ര നൊബേൽ പ്രഖ്യാപിച്ചു; ഒപ്റ്റോജനറ്റിക്സ് കണ്ടെത്തലിന് മൂന്ന് ശാസ്ത്രജ്ഞർക്ക് പു...

Popular News

റാഫേൽ നദാലിന്റെ റെക്കോർഡ് തകർത്ത് നൊവാക് ജോക്കോവിച്ച്, സ്വരേവിനെ വീഴ്ത്തി രാജകീയ തിരിച്ചുവ...

Popular News

ബൂട്ടഴിക്കാൻ മിശിഹാ: അർജന്റീന ജേഴ്‌സിയിലെ മെസിയുടെ അവസാന അങ്കം ഏഴിന് ബെനിനെതിരെ

Save your stories

Sign in