Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

അത്താഴവിരുന്നിന് ക്ഷണിച്ച ശേഷം പീഡനശ്രമം ; റൂബിന്‍ ഡിക്രൂസിനെതിരെ പരാതിയുമായി മറ്റൊരു യുവതി ; സംരക്ഷണവലയം തീർത്ത് സൈബർ സഖാക്കള്‍

അത്താഴവിരുന്നിന് ക്ഷണിച്ച ശേഷം പീഡനശ്രമം ; റൂബിന്‍ ഡിക്രൂസിനെതിരെ പരാതിയുമായി മറ്റൊരു യുവതി ; സംരക്ഷണവലയം തീർത്ത് സൈബർ സഖാക്കള്‍
  സിപിഎം സഹയാത്രികനും സാംസ്‌കാരിക പ്രവര്‍ത്തകനുമായ റൂബിന്‍ ഡിക്രൂസിനെതിരെ ലൈംഗിക പീഡന പരാതിയുമായി മറ്റൊരു യുവതി കൂടി രംഗത്ത്.  ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് യുവതി ഇക്കാര്യം വെളിപ്പെടുത്തിയത്. അത്താഴവിരുന്നിന് ശേഷം മടങ്ങുമ്പോള്‍ കാറില്‍ വെച്ചാണ് റൂബിനില്‍ നിന്ന് ലൈംഗികാതിക്രമം ഉണ്ടായതെന്ന്  യുവതി കുറിപ്പില്‍ പറയുന്നു. ഡല്‍ഹിയില്‍ ടെലികമ്യൂണിക്കേഷന്‍ രംഗത്ത് ജനറല്‍ മാനേജരായി ജോലി ചെയ്യുന്ന യുവതി, തന്നെ റൂബിന്‍ ലൈംഗികമായി അക്രമിച്ചുവെന്ന പരാതി ഡല്‍ഹി വസന്ത് കുഞ്ച് പൊലീസ് സ്‌റ്റേഷനില്‍ നല്‍കിയതിന് പിന്നാലെയാണ് മറ്റൊരു യുവതിയും സമാനമായ അനുഭവം  പങ്കുവെച്ച് രംഗത്തെത്തിയിരിക്കുന്നത്. യുവതിയുടെ കുറിപ്പിന്‍റെ പൂര്‍ണരൂപം:
കുറച്ചു വര്‍ഷങ്ങള്‍ക്ക് മുമ്പ് ജോലിയുടെ ഭാഗമായ ട്രെയിനിങ്ങിനായി ഡല്‍ഹിയില്‍ താമസിക്കുമ്പോഴാണ് റൂബിന്‍ ഡിക്രൂസില്‍ നിന്നും ശാരീരികമായ അതിക്രമം നേരിടുന്നത്. പൊതുകാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്ന ഒരു ജി-മെയില്‍ ഗ്രൂപ്പിലൂടെയുള്ള സാധാരണ പരിചയം മാത്രമായിരുന്നു അയാളുമായി ഉണ്ടായിരുന്നത്. സൗഹൃദം പുതുക്കാനായി അയാള്‍ ഒരുക്കിയ അത്താഴത്തിന് ശേഷം തിരികെ കൊണ്ടു വിടുമ്പോഴുള്ള അപ്രതീക്ഷിത നീക്കം ഞെട്ടിപ്പിക്കുന്നതായിരുന്നു. അയാളെ തള്ളിമാറ്റി കാറില്‍ നിന്നും ഇറങ്ങി പോവുകയായിരുന്നു. ഡല്‍ഹി എനിക്ക് തീരെ പരിചയം ഇല്ലാത്ത സ്ഥലമായതിനാല്‍ അതുണ്ടാക്കിയ നടുക്കം ചെറുതല്ല. എന്നാല്‍ അങ്ങനെ ഒന്നും ഉണ്ടായിട്ടില്ല എന്ന മട്ടില്‍ അയാള്‍ അടുത്ത ദിവസവും സംസാരിക്കാന്‍ ശ്രമിച്ചത് കൂടുതല്‍ അസ്വസ്ഥത ഉണ്ടാക്കി. അതൊരു ഒറ്റപ്പെട്ട അനുഭവം ആണെന്നാണ് ആദ്യം കരുതിയത്. അപരിചിതമായ സ്ഥലം, പുതിയ ജോലി തുടങ്ങി പലവിധ പ്രയാസങ്ങള്‍ നേരിട്ടിരുന്ന കാലം ആയതിനാല്‍ അയാളെ ഒഴിവാക്കുക മാത്രമാണ് ചെയ്തത്. പിന്നീട് കുറേ നാളുകള്‍ക്ക് ശേഷമാണ് സുഹൃത്തുക്കളോട് ഇക്കാര്യം പറയുന്നത്. അപ്പോള്‍ മാത്രമാണ് ഇതൊരു ഒറ്റപ്പെട്ട കാര്യം അല്ലെന്നും മുന്‍പും പലരോടും അയാള്‍ ഇത്തരത്തില്‍ പെരുമാറിയിട്ടുണ്ടെന്നും അറിയുന്നത്. അതുകൊണ്ടൊന്നും അവസാനിക്കുന്നില്ല എന്നും, അയാള്‍ ഇതേ പ്രവൃത്തി തുടരുകയാണെന്നും നേര്‍ക്കുണ്ടായ പെരുമാറ്റത്തോടെ ബോധ്യപ്പെട്ടു. അയാളെ നിയമപരമായി നേരിടാനുള്ള പരാതിക്കാരിയുടെ തീരുമാനത്തോട് ഒപ്പം നില്‍ക്കുന്നുവെന്നും അവര്‍ കുറിക്കുന്നു.

Related articles

See all
Popular News

പിഎസ്‌സി പരീക്ഷാ തട്ടിപ്പ്: അഡീഷണൽ സെക്രട്ടറി ആർ. ഹരിക്കായി തിരച്ചിൽ ഊർജ്ജിതം; കൂടുതൽ കേസു...

Popular News

നിയമസഭാ സമ്മേളനം ഇന്ന് സമാപിക്കും; ശമ്പള വർധനവ് ബില്ലും ധനാഭ്യർത്ഥന ചർച്ചയും ഇന്ന് സഭയിൽ

Popular News

സഹകരണ മേഖല ഇനി വിമാനത്തിലും; കേരളത്തിലെ ആദ്യ എയർലൈൻ സൊസൈറ്റിയുടെ ഉദ്ഘാടനം മന്ത്രി എം. ലിജു...

Popular News

എട്ടാമത് റെയിൻ അന്താരാഷ്ട്ര പ്രകൃതി ചലച്ചിത്രോത്സവത്തിന് (RINFF 2026) നാളെ ആലുവയിൽ തുടക്കം

Save your stories

Sign in