Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

നഴ്‌സുമാര്‍ മലയാളം സംസാരിക്കുന്നത് വിലക്കി ഉത്തരവ് ; ഡല്‍ഹി ജി.ബി പന്ത് ആശുപത്രി നടപടിക്കെതിരെ പ്രതിഷേധം

നഴ്‌സുമാര്‍ മലയാളം സംസാരിക്കുന്നത് വിലക്കി ഉത്തരവ് ; ഡല്‍ഹി ജി.ബി പന്ത് ആശുപത്രി നടപടിക്കെതിരെ പ്രതിഷേധം
ന്യൂഡല്‍ഹി : ഡല്‍ഹിയിലെ ആശുപത്രിയില്‍ നഴ്‌സുമാര്‍ക്ക് മലയാളം സംസാരിക്കുന്നതിന് വിലക്ക്. ഡല്‍ഹി ജി.ബി പന്ത് ആശുപത്രിയിലാണ് നടപടി. ഹിന്ദിയിലോ ഇംഗ്ലീഷിലോ സംസാരിക്കണമെന്ന് നഴ്സിങ് സൂപ്രണ്ട് പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു. മലയാളം സംസാരിക്കുന്നത് രോഗികള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നാണ് വാദം.     അതേസമയം ആശുപത്രി നടപടിക്കെതിരെ പ്രതിഷേധം ഉയരുകയാണ്. ആശുപത്രിയിലെ ഭൂരിഭാഗം നഴ്സുമാരും മലയാളികളാണ്. മലയാളികളല്ലാത്ത രോഗികളോട് ഹിന്ദിയിലോ ഇംഗ്ലീഷിലോ തന്നെയാണ് സംസാരിക്കുന്നതെന്ന് നഴ്സുമാർ പറയുന്നു. മലയാളികളായ സഹപ്രവർത്തകരോട് മാത്രമാണ് മലയാളത്തില്‍ സംസാരിക്കുന്നത്. വ്യക്തിപരമായതൊഴിച്ച് തൊഴിലിനെ ബാധിക്കുന്ന യാതൊരു സംഭാഷണവും ഉണ്ടാകുന്നില്ലെന്നും അവർ ചൂണ്ടിക്കാണിക്കുന്നു.

Related articles

See all
Popular News

'ചലോ ദില്ലി': രാംലീല മൈതാനത്തെ പ്രതിഷേധത്തിൽ പങ്കുചേരുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ

Popular News

അട്ടപ്പാടിയില്‍ ശിശുമരണം തടയാൻ അടിയന്തര ആക്ഷൻ പ്ലാനുമായി ആരോഗ്യവകുപ്പ്; കോട്ടത്തറ സർക്കാർ...

Popular News

'സർക്കാർ കുടുംബത്തോടൊപ്പം, ഭദ്ര കീർത്തി എനിക്ക് മകളെപ്പോലെ': ചേരാനല്ലൂർ അപകടത്തിൽ മരിച്ച ജ...

Popular News

മഹാരാജാസ് സംഘർഷം: ലക്ഷ്യം അലങ്കോലപ്പെടുത്തൽ മാത്രം; സി.പി.എം ശൈലി ഗുണകരമല്ലെന്ന് ഷാഫി പറമ്...

Save your stories

Sign in