Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

മുന്നാക്കക്കാരില്‍ നടക്കുന്ന സർവേയില്‍ അതൃപ്‍തി പ്രകടിപ്പിച്ച് എന്‍എസ്എസ്

മുന്നാക്കക്കാരില്‍ നടക്കുന്ന സർവേയില്‍ അതൃപ്‍തി പ്രകടിപ്പിച്ച് എന്‍എസ്എസ്
തിരുവനന്തപുരം : മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായ പിന്നാക്കാവസ്ഥ കണ്ടെത്താനുള്ള സംസ്ഥാന സര്‍ക്കാരിന്‍റെ സര്‍വേ രീതിയെ വിമര്‍ശിച്ച് എന്‍എസ്എസ്. തദ്ദേശ സ്വയംഭരണ വാര്‍ഡുകളില്‍ ഏറ്റവും പിന്നാക്കം നില്‍ക്കുന്ന അഞ്ചുവീതം കുടുംബങ്ങളില്‍ നിന്ന് മൊബൈല്‍ ആപ്പ് ഉപയോഗിച്ചാണ് വിവര ശേഖരണം നടത്തുക. എന്നാല്‍ മുഴുവന്‍ മുന്നാക്ക വിഭാഗത്തില്‍പ്പെട്ടവരുടെയും വീടുകള്‍ സന്ദര്‍ശിക്കാതെ നടത്തുന്ന ഇത്തരം സര്‍വേയിലൂടെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരുടെ വ്യക്തമായ വിവരം കിട്ടില്ലെന്നാണ് എന്‍എസ്എസിന്‍റെ വിമര്‍ശം. സര്‍വേ ആധികാരിക രേഖയായി മാറുന്നതാണ്. യോഗ്യരായവരെക്കൊണ്ട് സര്‍വേ ആധികാരികമായി നടത്തണം. സര്‍വേ പ്രഹസനം ആക്കരുതെന്നും ജി സുകുമാരന്‍ നായര്‍ പറഞ്ഞു. കുടുംബശ്രീകൾ വഴി സര്‍വേ നടത്താനാണ് തീരുമാനം. സംസ്ഥാന കമ്മിഷന്‍റെ സാമൂഹിക സാമ്പത്തിക സര്‍വേ കുടുംബശ്രീ മുഖേന നടത്തുന്നതിന് മന്ത്രിസഭാ അനുമതി നല്‍കി. ഗ്രാമപഞ്ചായത്ത്, നഗരസഭ, കോര്‍പ്പറേഷന്‍ വാര്‍ഡുകളിലെ സാമ്പത്തികമായി ഏറ്റവും ബുദ്ധിമുട്ട് അനുഭവിക്കുന്ന അഞ്ചുവീതം കുടുംബങ്ങളെ കണ്ടെത്തി വിവരശേഖരം നടത്താൻ 75 ലക്ഷം രൂപ അനുവദിച്ചു.  

Related articles

See all
Popular News

ചേരാനെല്ലൂര്‍ വാഹനാപകടക്കേസ്: പതിനേഴുകാരന് ജാമ്യം തുടരും; ജാമ്യത്തെ എതിര്‍ത്തുള്ള ഹര്‍ജികള...

Popular News

ഗ്യാനേഷിന് എതിരായ അന്വേഷണം: വിജിലന്‍സ് എസ് പി ഇമ്മാനുവല്‍ പോളിന് അന്വേഷണ ചുമതല

Popular News

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം: ഇന്ന് 7 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Popular News

ടവര്‍ ലൊക്കേഷന്‍ മാറ്റാന്‍ വ്യാജ കോള്‍; അഭിരാം കൊലക്കേസില്‍ മുഖ്യപ്രതി ഉമറിന്റെ സുഹൃത്ത് ഐ...

Save your stories

Sign in