തിരുവനന്തപുരം: അർജുന അവാർഡ് ജേതാവും മുൻ സംസ്ഥാന സ്പോർട്സ് കൗൺസിൽ പ്രസിഡന്റുമായ പദ്മിനി തോമസ് ബി.ജെ.പി. വിടുന്നു. സംസ്ഥാന നേതൃത്വവുമായുള്ള അഭിപ്രായവ്യത്യാസങ്ങളാണ് പാർട്ടി വിടാനുള്ള പ്രധാന കാരണം.
2024 മാർച്ചിൽ കോൺഗ്രസ് ബന്ധം അവസാനിപ്പിച്ച് ബി.ജെ.പി.യിൽ ചേർന്ന പദ്മിനി, നിലവിൽ ബി.ജെ.പി. ന്യൂനപക്ഷ മോർച്ച സംസ്ഥാന വൈസ്പ്രസിഡന്റായി പ്രവർത്തിച്ചുവരികയായിരുന്നു.
ബി.ജെ.പി.യിലേക്ക് പോയത് തന്റെ എടുത്തുചാട്ടമായിരുന്നെന്നും ആ തീരുമാനത്തിൽ കടുത്ത വിഷമമുണ്ടെന്നും അവർ വ്യക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കായികരംഗത്തോടുള്ള താല്പര്യം കണ്ട് പാർട്ടിയിൽ ചേർന്നെങ്കിലും, കായികരംഗത്തിന് വേണ്ടി ഒന്നും ചെയ്യാൻ അവസരം ലഭിച്ചില്ലെന്നും പദ്മിനി തോമസ് കൂട്ടിച്ചേർത്തു.
'ബി.ജെ.പി.യിൽ പോയത് എടുത്തുചാട്ടമായി'; കായികരംഗത്ത് ഒന്നും ചെയ്യാനായില്ലെന്ന് പരിഭവവുമായി പദ്മിനി തോമസ് പാർട്ടി വിടുന്നു