Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

കേന്ദ്ര സർക്കാർ അംഗീകരിച്ച മലയാളത്തിലെ ഏക ഓണ്‍ലൈന്‍ മാധ്യമ കൂട്ടായ്മയായ 'കോം ഇന്ത്യക്ക് ' പുതിയ ഭാരവാഹികൾ

കേന്ദ്ര സർക്കാർ അംഗീകരിച്ച മലയാളത്തിലെ ഏക ഓണ്‍ലൈന്‍ മാധ്യമ കൂട്ടായ്മയായ 'കോം ഇന്ത്യക്ക് ' പുതിയ ഭാരവാഹികൾ
തിരുവനന്തപുരം : കേന്ദ്ര വാര്‍ത്താവിതരണ മന്ത്രാലയത്തിന്‍റെ അംഗീകാരമുളള ഇന്ത്യയിലെ മൂന്നാമത്തേയും, മലയാളത്തിലെ ഏക സംഘടനയുമായ കോണ്‍ഫെഡറേഷന്‍ ഓഫ് ഓണ്‍ലൈന്‍ മീഡിയ ഇന്ത്യ( കോം ഇന്ത്യ)ക്ക് പുതിയ ഭാരവാഹികളായി. തിരുവനന്തപുരത്ത് ചേർന്ന വർഷിക ജനറല്‍ ബോഡിയാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. വിന്‍സെന്‍റ് നെല്ലിക്കുന്നേലിനെ ( സത്യം ഓൺലൈൻ ) പ്രസിഡൻ്റായും, അബ്ദുല്‍ മുജീബിനെ ( കെ.വാർത്ത ) സെക്രട്ടറിയായും വീണ്ടും തെരഞ്ഞെടുത്തു. കെകെ ശ്രീജിത്താണ് ( ട്രൂവിഷൻ ന്യൂസ് ) ട്രഷറർ. മറ്റു ഭാരവാഹികൾ : സോയിമോന്‍ മാത്യു (മലയാളി വാർത്ത) - വൈസ് പ്രസിഡന്‍റ്, അജയ് മുത്താന (വൈഗ ന്യൂസ്), കെ ബിജുനു (കേരള ഓൺലൈൻ ന്യൂസ് ) - ജോ. സെക്രട്ടറിമാർ. അല്‍ അമീന്‍ ( ഇ വാർത്ത ), ഷാജന്‍ സ്‌കറിയാ (മറുനാടൻ മലയാളി), ഷാജി (എക്സ്പ്രസ്സ് കേരള), ബിനു ഫല്‍ഗുണന്‍ , രാഗേഷ് സനല്‍ (അഴിമുഖം) , സാജ് കുര്യന്‍ (സൗത്ത് ലൈവ്), വിജേഷ് (ഈസ്റ്റ് കോസ്റ്റ് ഡയ്ലി), കുഞ്ഞിക്കണ്ണന്‍ മുട്ടത്ത് (കാസർഗോഡ് വാർത്ത), കെ.ആര്‍.രതീഷ് (ഗ്രാമജോതി) - എക്സിക്യുട്ടീവ് അംഗങ്ങള്‍ . പുതിയ സാഹചര്യത്തിൽ, ഓണ്‍ലൈന്‍ മീഡിയകളുടെ പ്രാധാന്യം മുമ്പെത്തെക്കാള്‍ പത്തിരിട്ടി വര്‍ധിച്ചെന്ന് വാർഷക യോഗം വിലയിരുത്തി. കൊവിഡ് സൃഷ്ടിച്ച പ്രതിസന്ധികള്‍ക്കിടയിലും, ഡിജിറ്റൽ മാധ്യമ മേഖല ഉത്തരവാദിത്വ പൂര്‍ണമായ പ്രവര്‍ത്തനമാണ് കാഴ്ചവച്ചിരിക്കുന്നത്. കൊവിഡ് പ്രതിസന്ധി എല്ലാ മേഖലയെന്നതുപോലെ ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ പ്രവര്‍ത്തനത്തെയും പ്രതികൂലമായി ബാധിച്ച സാഹചര്യത്തിൽ, കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ഭാഗത്തു നിന്നും അനുഭാവപൂര്‍വമായ സമീപനം, ഓണ്‍ലൈന്‍ മീഡിയകളോട് ഉണ്ടാകണമെന്നും യോഗം ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടു. കോം ഇന്ത്യയുടെ കീഴിലുള്ള ഇന്ത്യന്‍ ഡിജിറ്റല്‍ പബ്ലീഷേഴ്‌സ് കണ്ടന്റ് ഗ്രീവന്‍സ് കൗൺസിലിനും, കോം ഇന്ത്യയ്ക്കും അംഗീകാരം നല്‍കിയതിൽ, കേന്ദ്ര സർക്കാറിനും കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയത്തിനും ജനറല്‍ ബോഡിയോഗം കൃതഞ്ജത അറിയിച്ചു . ഈ വര്‍ഷം ആദ്യം പുതിയ നിയമം നിലവില്‍ വന്ന ശേഷം കേന്ദ്ര സര്‍ക്കാര്‍ അംഗീകാരം നല്കിയ രാജ്യത്തെ ആകെയുള്ള 3 സംഘടനകളില്‍ ഒന്നാണ് കോം ഇന്ത്യയും കോം ഇന്ത്യയുടെ കീഴിലുള്ള ഇന്ത്യന്‍ ഡിജിറ്റല്‍ പബ്ലീഷേഴ്‌സ് കണ്ടന്റ് ഗ്രീവന്‍സ് കൗൺസിലും. പുതിയതായി അപേക്ഷ നല്‍കിയ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്ക് നിബന്ധനകള്‍ക്ക് വിധേയമായി അംഗത്വം നല്‍കാനും കോം ഇന്ത്യയുടെ വാർഷിക യോഗത്തിൽ തീരുമാനമായിട്ടുണ്ട്. നിലവിൽ ഇരുപത്തിയഞ്ച് അപേക്ഷകളാണ് ലഭിച്ചിരിക്കുന്നത്. ഈ അപേക്ഷകളുടെ സൂഷ്മ പരിശോധനകൾക്ക് ശേഷം ബന്ധപ്പെട്ട മീഡിയകളെ ഓദ്യോഗികമായി തീരുമാനം അറിയിക്കും. പുതുതായി കോം ഇന്ത്യയിൽ അംഗമാകാൻ ആഗ്രഹിക്കുന്ന ഓൺലൈൻ മാധ്യമങ്ങൾക്കും, യൂട്യൂബ് ചാനലുകൾക്കും www.comindia.org എന്ന വെബ് സൈറ്റ് വഴിയോ [email protected] എന്ന മെയിലിൽ അപേക്ഷിക്കാവുന്നതാണ്. വാർത്ത വിഭാഗത്തിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളെ മാത്രമാണ് പരിഗണിക്കുക. കോം ഇന്ത്യയിലെ നിലവിലെ അംഗങ്ങൾ 1,എക്സ്പ്രസ്സ് കേരള 2, മറുനാടൻ മലയാളി 3, ഇ വാർത്ത 4, ഡൂൾ ന്യൂസ് 5,അഴിമുഖം 6, സത്യം ഓൺലൈൻ 7, കേരള ഓൺലൈൻ ന്യൂസ് 8, മലയാളി വാർത്ത 9, കാസർഗോഡ് വാർത്ത 10, ബിഗ് ന്യൂസ് ലൈവ് 11, കെ.വാർത്ത 12, ട്രൂവിഷൻ ന്യൂസ് 13, ഗ്രാമജോതി 14, വൈഗ ന്യൂസ് 15, ഈസ്റ്റ് കോസ്റ്റ് ഡയ്ലി 16,മെട്രോ മാറ്റ് നി 17, ഫിനാൻഷ്യൽ വ്യൂവ്സ് 18, മറുനാടൻ ടി.വി 19, മലയാളി ലൈഫ് 20, സൗത്ത് ലൈവ് 21, ബ്രിട്ടീഷ് മലയാളി 22, മൂവി മാക്സ് 23, നെക്സ്റ്റ് ടി.വി 24, ലോക്കൽ ഗ്ലോബ് 25, ബിഗ് ന്യൂസ് കേരള 26, ഷെയർ പോസ്റ്റ് 27, വൺ ഇന്ത്യ

Related articles

See all
Popular News

ഐസൊലേഷന്‍ വാര്‍ഡ് നിര്‍മ്മാണത്തില്‍ കോടികളുടെ അഴിമതി ആരോപണം; അന്വേഷണം ആവശ്യപ്പെട്ട് വി.പി....

Popular News

നെടുമ്പാശ്ശേരി മിനി കൂപ്പര്‍ അപകടം: സുഹൈലിന് ഉടന്‍ ജാമ്യമില്ല; മറ്റ് മൂന്ന് പ്രതികള്‍ക്ക്...

Popular News

'ഗുരുതര രോഗിയെങ്കില്‍ എങ്ങനെ വിദേശത്ത് ജോലി ചെയ്യും?': തച്ചങ്കരിക്ക് ഹൈക്കോടതിയുടെ രൂക്ഷവി...

Popular News

മന്ത്രി അറിയാതെ ബാറുകള്‍ക്ക് ലൈസന്‍സ് നല്‍കി: എക്‌സൈസ് കമ്മീഷണര്‍ സാംബശിവ റാവുവിനെ മാറ്റി

Save your stories

Sign in