Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

മുട്ടില്‍ മരംമുറി: ആരോപണവിധേയന് സ്ഥാനക്കയറ്റം, നിർണായ കണ്ടെത്തല്‍ നടത്തിയ ഉദ്യോഗസ്ഥന് സ്ഥലംമാറ്റം

മുട്ടില്‍ മരംമുറി: ആരോപണവിധേയന് സ്ഥാനക്കയറ്റം, നിർണായ കണ്ടെത്തല്‍ നടത്തിയ ഉദ്യോഗസ്ഥന് സ്ഥലംമാറ്റം
മുട്ടിൽ മരം മുറി കേസിൽ നിർണായക കണ്ടെത്തല്‍ നടത്തിയ ഉദ്യോഗസ്ഥനെ സ്ഥലംമാറ്റിയും ആരോപണ വിധേയനായ ഉദ്യോഗസ്ഥന് സ്ഥാനക്കയറ്റം നല്‍കിയും വനംവകുപ്പ്. എൻ.ടി സാജനെ ഉന്നത സ്ഥാനത്ത് നിയമിക്കാന്‍ വേണ്ടിയുള്ള സ്ഥലംമാറ്റത്തിനെതിരെ പ്രതിഷേധം ശക്തമാണ്. നടപടിക്രമങ്ങള്‍ പാലിക്കാതെയാണ് സ്ഥലംമാറ്റമെന്നതും ശ്രദ്ധേയമാണ്. കേസില്‍ നിർണായക കണ്ടെത്തലുകള്‍ നടത്തിയ സിസിഎഫുമാരുടെ ചുമതല കൂടി വഹിക്കുന്ന ഉത്തരമേഖലാ ഡെപ്യൂട്ടി കൺസർവേറ്റർ ഡി.കെ വിനോദ് കുമാറിനെ കൊല്ലത്തേക്കാണ് സ്ഥലം മാറ്റിയത്. ദക്ഷിണമേഖലാ ചീഫ് കൺസർവേറ്റർ സഞ്ജയൻ കുമാർ, കോഴിക്കോട് സോഷ്യൽ ഫോറസ്ട്രി ഡെപ്യൂട്ടി കൺസർവേറ്റർ ആർ കീർത്തി എന്നിവര്‍ക്കും സ്ഥലംമാറ്റമുണ്ട്. അതേസമയം ആരോപണവിധേയനായ എൻ.ടി സാജന് ദക്ഷിണമേഖലാ സിസിഎഫിന്‍റെ ചുമതലയാണ് നല്‍കിയത്. മുട്ടിൽ മരം മുറിയോടനുബന്ധിച്ച് എൻ.ടി സാജനെതിരെ അന്വേഷണ റിപ്പോർട്ട് തയാറാക്കിയത് ഉത്തരമേഖലാ സിസിഎഫ് ഡി.കെ വിനോദ് കുമാറാണ്. നിലവിലെ മാറ്റത്തോടെ സോഷ്യൽ ഫോറസ്ട്രി ഡിസിഎഫ് ആയി കൊല്ലത്തേക്ക് എത്തുന്ന വിനോദ് കുമാർ എന്‍.ടി സാജന് കീഴിലാവും.

Related articles

See all
Popular News

"വൈകി കിട്ടുന്ന നീതി, നീതിനിഷേധം"; പി.എ.സി റിപ്പോർട്ടുകളിലെ പഠനം വൈകുന്നതിൽ രൂക്ഷവിമർശനവുമ...

Popular News

'ലക്ഷ്യമിട്ടത് ആദ്യ കാമുകനെ, ഇരയായത് അഭിറാം'; കഴുത്തിൽ ബെൽറ്റ് മുറുക്കി അതിക്രൂരമായി കൊലപ്...

Popular News

കേരള നിയമസഭയിൽ ചരിത്രം കുറിച്ചുകൊണ്ട് ദേശീയ പി.എ.സി സമ്മേളനത്തിന് ഇന്ന് തുടക്കം; ലോക്‌സഭാ...

Popular News

സയ്യിദ് അലി ബാഫഖി തങ്ങളുടെ വിയോഗം: കൊയിലാണ്ടി നഗരസഭയിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും...

Save your stories

Sign in