Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

മുംബൈ ഭീകരാക്രമണ കേസ് പ്രതി തഹാവൂര്‍ റാണയെ അമേരിക്കയില്‍ നിന്ന് ഇന്ത്യയില്‍ എത്തിച്ചു; NIA ചോദ്യം ചെയ്യും

മുംബൈ ഭീകരാക്രമണ കേസ് പ്രതി തഹാവൂര്‍ റാണയെ അമേരിക്കയില്‍ നിന്ന് ഇന്ത്യയില്‍ എത്തിച്ചു; NIA ചോദ്യം ചെയ്യും
2008 ലെ മുംബൈ ഭീകരാക്രമണ കേസ് പ്രതി തഹാവൂര്‍ റാണയെ അമേരിക്കയില്‍ നിന്ന് ഇന്ത്യയില്‍ എത്തിച്ചു. ഇന്ത്യന്‍ ഇന്റലിജന്‍സ്, അന്വേഷണ ഉദ്യോഗസ്ഥരുടെ സംയുക്ത സംഘത്തോടൊപ്പം പ്രത്യേക വിമാനത്തിലാണ് റാണയെ എത്തിച്ചത്. ഡല്‍ഹി വിമാനത്താവളത്തിലെ പാലം ടെക്‌നിക്കല്‍ ഏരിയയില്‍ ബുള്ളറ്റ് പ്രൂഫ് വാഹനങ്ങളുടെയും സായുധ കമാന്‍ഡോകളുടെയും ഒരു വാഹനവ്യൂഹത്തിന്റെ സുരക്ഷയിലാണ് റാണയെ എന്‍ ഐ എ ഓഫീസിലേയ്ക്ക് എത്തിക്കുക. പാലം വിമാനത്താവളത്തില്‍ നിന്ന് റാണയെ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) ആസ്ഥാനത്തേക്ക് കൊണ്ടുപോകും, അവിടെ ഉയര്‍ന്ന സുരക്ഷാ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യും. അതിനായി പ്രത്യേക സെല്‍ തയ്യാറാക്കിയിട്ടുണ്ട്. മുംബൈയില്‍ മൂന്ന് ദിവസം നീണ്ടു നിന്ന ആക്രമണത്തില്‍ 166 പേരാണ് കൊല്ലപ്പെട്ടത്. ഈ തീവ്രവാദി ആക്രമണത്തിലെ പങ്കിന് റാണയെ വിചാരണ ചെയ്യും. ആക്രമണങ്ങള്‍ക്ക് 15 വര്‍ഷത്തിലേറെയായി നീതി തേടുന്നതില്‍ ഇന്ത്യയ്ക്ക് ലഭിച്ച ഒരു പ്രധാന നയതന്ത്രപരവും നിയമപരവുമായ വഴിത്തിരിവാണ് റാണയെ നാട്ടിലെത്തിച്ചത്

Related articles

See all
Popular News

ഡൽഹി കൊണാട്ട് പ്ലേസിലെ സി.ജെ.പി. പ്രക്ഷോഭം: തടയാൻ വിസമ്മതിച്ച് ഹൈക്കോടതി, സുരക്ഷ ഉറപ്പാക്ക...

Popular News

എസ്.ഐ.ആർ വിവാദം: ഗ്യാനേഷ് കുമാറിന് തിരിച്ചടി; സുപ്രീം കോടതി നോട്ടീസ് അയച്ചു

Popular News

വോട്ടർ പട്ടിക പരിഷ്കരണ വിവാദം: രാഹുൽ ഗാന്ധിയും 'ഇന്ത്യ' മുന്നണിയും നൽകിയ ഹർജി സുപ്രീം കോടത...

Popular News

"വിദ്യാർത്ഥികളുടെ ശബ്ദത്തെ തടയാനാവില്ല": പോലീസിനെതിരെയും കേന്ദ്രത്തിനെതിരെയും ശക്തമായ മുന്...

Save your stories

Sign in