Trending
Browse

All sections

Watch

No business videos available

No Middle East videos available

India

'അവർ ആവശ്യപ്പെടും നമ്മള്‍ നല്‍കും ! അമേരിക്കയുടെ ഭീഷണിക്ക് വഴങ്ങി മരുന്ന് നല്‍കിയത് മോദിയുടെ പ്രതിഛായ തകർത്തു': സുബ്രഹ്മണ്യന്‍ സ്വാമി

'അവർ ആവശ്യപ്പെടും നമ്മള്‍ നല്‍കും ! അമേരിക്കയുടെ ഭീഷണിക്ക് വഴങ്ങി മരുന്ന് നല്‍കിയത് മോദിയുടെ പ്രതിഛായ തകർത്തു': സുബ്രഹ്മണ്യന്‍ സ്വാമി
അമേരിക്കയുടെ ഭീഷണിക്ക് വഴങ്ങി മരുന്ന് നല്‍കിയത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതിഛായ തകർത്തതായി മുതിർന്ന ബി.ജെ.പി നേതാവും രാജ്യസഭാ എം.പിയുമായ സുബ്രഹ്മണ്യന്‍ സ്വാമി. യു.എസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിന്‍റെ ഭീഷണിക്ക് മുന്നില്‍ മോദി വഴങ്ങി എന്ന സന്ദേശമാണ് ഇതിലൂടെ നല്‍കാനായതെന്നും സുബ്രഹ്മണ്യന്‍ സ്വാമി കുറ്റപ്പെടുത്തി. ഏപ്രില്‍ ആറിനാണ് യു.എസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് ഇന്ത്യക്കെതിരെ ഭീഷണിയുമായി എത്തിയത്. മലേറിയയുടെ പ്രതിരോധമരുന്നായ ഹൈഡ്രോക്സി ക്ലോറോക്വിന്‍ കയറ്റുമതി ചെയ്യുന്നതിനുള്ള നിരോധനം ഇന്ത്യ നീക്കിയില്ലെങ്കില്‍ പ്രത്യാഘാതം നേരിടേണ്ടിവരുമെന്നായിരുന്നു ട്രംപിന്‍റെ ഭീഷണി. അന്നുതന്നെ മരുന്ന് കയറ്റുമതി ചെയ്യുന്നതിനുള്ള വിലക്ക് ഇന്ത്യ ഭാഗികമായി നീക്കുകയായിരുന്നു. 'ട്രംപിന്‍റെ ഭീഷണിക്ക് മുന്നില്‍ ഇന്ത്യ അടിയറവ് പറഞ്ഞു എന്ന സന്ദേശമാണ് രാജ്യമൊട്ടാകെ ഇത് നല്‍കിയത്.  പ്രധാമന്ത്രിയുടെ പ്രതിഛായക്ക് ഇത് വലിയ മങ്ങലേല്‍പ്പിച്ചു'- സ്വാമി പറഞ്ഞു. ഇന്ത്യയുടെ പ്രധാനമന്ത്രി എന്ന നിലയില്‍ മോദിയുടെ തീരുമാനങ്ങള്‍ക്ക് വ്യക്തിപരമായ മാനമല്ല ഉള്ളതെന്ന കാര്യം മറക്കാന്‍ പാടില്ല. തമ്മില്‍ കാണുന്നതും കെട്ടിപ്പിടിക്കുന്നതും ഇന്തോ-യു.എസ് സൌഹൃദത്തിന് വഴിതെളിക്കില്ല. അവര്‍ ആവശ്യപ്പെടും, നമ്മള്‍ നല്‍കും അപ്പോഴാണ് സൌഹൃദമുണ്ടാവുകയെന്നും സുബ്രഹ്മണ്യന്‍ സ്വാമി പരിഹസിച്ചു. സ്വകാര്യചാനലിന് നല്‍കിയ അഭിമുഖത്തിലാണ് സുബ്രഹ്മണ്യന്‍ സ്വാമി ഇക്കാര്യം പറഞ്ഞത്.

Related articles

See all
Popular News

അരുണാചലിൽ പട്രോളിങ് സംഘത്തിന് നേരെ തീവ്രവാദി ആക്രമണം; അസം റൈഫിൾസ് ജവാന് വീരമൃത്യു

Popular News

'ചോദ്യം ചെയ്യുന്നവരെ അടിച്ചമർത്തുന്നു'; ദളിത് യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ പഞ്ചാബ് സർക...

Popular News

‘ഇതൊരു തുടക്കം മാത്രം, നീതിയിലേക്കുള്ള ആദ്യ ചുവടുവെപ്പ്’: ഡൽഹി പൊലീസിന്റെ എഫ്.ഐ.ആറിന് പിന്...

Popular News

രാഹുലിന്റെ സര്‍ജിക്കല്‍ സ്‌ട്രൈക്കില്‍ മുട്ടുമടക്കി ഡല്‍ഹി പോലീസ്; പെല്ലറ്റ് ആക്രമണത്തില്...

Save your stories

Sign in