Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

മന്ത്രിസഭാ യോഗം ചേരാത്തത് സർക്കാരിന്‍റെ നിരുത്തരവാദപരമായ സമീപനം : എം എം ഹസൻ

മന്ത്രിസഭാ യോഗം ചേരാത്തത് സർക്കാരിന്‍റെ നിരുത്തരവാദപരമായ സമീപനം : എം എം ഹസൻ
മന്ത്രിസഭാ യോഗം ചേരാത്തത് സർക്കാരിന്‍റെ നിരുത്തരവാദപരമായ സമീപനമെന്ന് കെ.പി.സി.സി അധ്യക്ഷൻ എം എം ഹസൻ. ദുരന്തനിവാരണ അതോറിറ്റി സംസ്ഥാനത്ത് നിശ്ചലമാണെന്നും സമയബന്ധിതമായി ദുരിതാശ്വാസ പ്രവർത്തനം നടത്തണമെന്നും അദ്ദേഹം പറഞ്ഞു. പ്രളയം ഉണ്ടായി ഒരു മാസം പിന്നിട്ടിട്ടും അടിയന്തര സഹായം പലർക്കും ലഭിച്ചിട്ടില്ല. മുഖ്യമന്ത്രി ചികിത്സക്ക് പോയതോടെ വിവാദങ്ങളുടെ പ്രളയമാണുണ്ടായതെന്നും ദുരിതാശ്വാസ പ്രവർത്തനങ്ങൾ താളംതെറ്റിയെന്നും കെ.പി.സി.സി അധ്യക്ഷൻ ചൂണ്ടിക്കാട്ടി. ദുരന്തമുണ്ടായപ്പോൾ അനുഭവിച്ച ദുരിതത്തേക്കാൾ കൂടുതലാണ് പുനരധിവാസത്തിൽ ഇപ്പോൾ ജനങ്ങൾ അനുഭവിക്കുന്നത്. പ്രളയബാധിതരിൽ നിന്നും ഉദ്യോഗസ്ഥർ പിരിവ് നടത്തുന്നു. ദുരിതാശ്വാസ നിധിയിലെ പണം വകമാറ്റി ചിലവഴിക്കുമെന്ന ഭീതി നിലനിൽക്കുന്നുവെന്നും എം.എം ഹസൻ വ്യക്തമാക്കി. ഡാം സേഫ്റ്റി അതോറിറ്റി പുനഃസംഘടിപ്പിക്കണം. പ്രളയത്തെക്കുറിച്ച് പഠനം നടത്താൻ ജുഡീഷ്യൽ കമ്മീഷനെ നിയോഗിക്കണം. റിവർ അതോറിറ്റി സംഘടിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അതേ സമയം സർക്കാർ വേട്ടക്കാരനൊപ്പമാണെന്നും കന്യാസ്ത്രീകളുടെ സമരത്തിന് പൂർണ്ണ പിന്തുണയുണ്ടാകുമെന്നും എം.എം ഹസൻ കൂട്ടിച്ചേർത്തു. https://www.youtube.com/watch?v=BVKeQgBrKiA

Related articles

See all
Popular News

കേരള പത്രപ്രവര്‍ത്തക യൂണിയന്റെ മിഡില്‍ ഈസ്റ്റ് ഘടകത്തിന് പുതിയ നേതൃത്വം ; ജയ്ഹിന്ദ് ടി വിയ...

Popular News

കിവീസ് ഉയർത്തിയത് റൺമല, തകർത്തടിച്ച് സഞ്ജു സാംസൺ; ആദ്യ ടി20യിൽ ഇന്ത്യക്ക് തകർപ്പൻ വിജയം

Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

അരുണാചലിൽ പട്രോളിങ് സംഘത്തിന് നേരെ തീവ്രവാദി ആക്രമണം; അസം റൈഫിൾസ് ജവാന് വീരമൃത്യു

Save your stories

Sign in