Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

'മിഷൻ ചക്കക്കൊമ്പൻ' രണ്ടാംദിനത്തിലേക്ക്; ചെമ്പകത്തൊഴുകുടിക്ക് സമീപം ആനയെ കണ്ടെത്തി, നിരീക്ഷണം ശക്തമാക്കി വനംവകുപ്പ്

'മിഷൻ ചക്കക്കൊമ്പൻ' രണ്ടാംദിനത്തിലേക്ക്; ചെമ്പകത്തൊഴുകുടിക്ക് സമീപം ആനയെ കണ്ടെത്തി, നിരീക്ഷണം ശക്തമാക്കി വനംവകുപ്പ്

ചിന്നക്കനാൽ: മയക്കുവെടിയേറ്റിട്ടും പൂർണമായി മയങ്ങാതെ ദൗത്യസംഘത്തിനുനേരെ പാഞ്ഞടുത്ത ചക്കക്കൊമ്പനെ വരുതിയിലാക്കാനുള്ള 'മിഷൻ ചക്കക്കൊമ്പൻ' രണ്ടാംദിനത്തിലേക്ക്. ആദ്യദിനത്തിലെ തിരിച്ചടികൾക്കു പിന്നാലെ ഇന്ന് രാവിലെ ഏഴോടെ വനംവകുപ്പ് ദൗത്യം പുനരാരംഭിച്ചു. ചെമ്പകത്തൊഴുകുടി സെറ്റിൽമെന്റിന് സമീപം ആനയുടെ സ്ഥാനം കണ്ടെത്തിയിട്ടുണ്ട്. ഡ്രോൺ ഉൾപ്പെടെയുള്ള സംവിധാനങ്ങളുടെ സഹായത്തോടെ ആനയുടെ നീക്കങ്ങൾ നിരീക്ഷിച്ചുവരികയാണ്. ആനയെ അനുയോജ്യമായ തുറസ്സായ സ്ഥലത്തെത്തിച്ച് മയക്കുവെടിവെച്ച് റേഡിയോ കോളർ ഘടിപ്പിക്കുകയാണ് ലക്ഷ്യം.

ഇന്ന് രാവിലെ ചെമ്പകത്തൊഴുകുടി സെറ്റിൽമെന്റിന് സമീപമാണ് ചക്കക്കൊമ്പനെ കണ്ടെത്തിയത്. ഇവിടെനിന്ന് 301 കോളനി ഭാഗത്തേക്ക് ആനയെ എത്തിക്കാനുള്ള ശ്രമമാണ് വനംവകുപ്പ് നടത്തുന്നത്. ഡ്രോൺ ഉപയോഗിച്ച് ആനയുടെ സഞ്ചാരം നിരീക്ഷിച്ചുവരികയാണ്. തലേദിവസം മയക്കുവെടിയേറ്റതിനാൽ ആനയുടെ ആരോഗ്യസ്ഥിതിയും പെരുമാറ്റവും സൂക്ഷ്മമായി വിലയിരുത്തേണ്ടതുണ്ട്. അതിനാൽ, രാവിലെ തന്നെ വീണ്ടും മയക്കുവെടി പ്രയോഗിക്കാതെ നിരീക്ഷണത്തിനാണ് മുൻഗണന നൽകുന്നത്.

ആനയെ അനുയോജ്യമായ സ്ഥലത്ത് എത്തിച്ച് കൃത്യമായ സ്ഥാനം ഉറപ്പാക്കിയശേഷം മാത്രമേ അടുത്ത മയക്കുവെടിയുടെ കാര്യത്തിൽ തീരുമാനമെടുക്കൂ. കനത്ത മഴയും മണ്ണിന്റെ അവസ്ഥയും ദൗത്യത്തിന് വെല്ലുവിളിയായേക്കാം. മഴയും കോടമഞ്ഞും വീണ്ടും ശക്തമായാൽ ദൗത്യം വൈകാനും സാധ്യതയുണ്ട്.





Related articles

See all
Popular News

'മധുസൂദനന്റെ പ്രസംഗം കേട്ടിട്ടില്ല': കൊലവിളി പ്രസംഗത്തില്‍ ഒഴിഞ്ഞുമാറി ജോണ്‍ ബ്രിട്ടാസ്

Popular News

ക്രിസ്മസ് - ന്യൂഇയർ ബംപർ പ്രകാശനം ചെയ്ത് മുഖമന്ത്രി; ഒന്നാം സമ്മാനം 25 കോടി, ടിക്കറ്റ് വിൽ...

Popular News

ഇടമലക്കുടിക്ക് കൈത്താങ്ങായി സര്‍ക്കാര്‍; 60 ലക്ഷം രൂപ പ്രത്യേക ധനസഹായം അനുവദിച്ച് മുഖ്യമന്...

Popular News

തിരുവനന്തപുരം മെഡിക്കൽ കോളജിന് 75-ന്റെ നിറവ്; അന്ന് ആദ്യ രോഗിയും ഉദ്ഘാടകാനും പ്രഥമ പ്രധാനമ...

Save your stories

Sign in