തിരുവനന്തപുരം: ന്യൂനപക്ഷ സ്‌കോളര്‍ഷിപ് വിഷയത്തില്‍ സിപിഎമ്മിനുള്ളില്‍ ഭിന്നത. വിധി നടപ്പാക്കുമെന്ന മന്ത്രി എം.വി ഗോവിന്ദന്റെ നിലപാടിനെ തള്ളി സിപിഎം പി.ബി അംഗം എം.എ ബേബി രംഗത്തെത്തി. മതന്യൂനപക്ഷങ്ങൾക്ക് തുല്യമായി വിതരണം ചെയ്യേണ്ട സ്കോളർഷിപ്പ് മുസ്ലീങ്ങൾക്ക് കൂടുതൽ നൽകുന്നെന്ന പ്രചാരണം തെറ്റാണെന്ന് എം എ ബേബി പറഞ്ഞു.
കേരളത്തിൽ മുന്നാക്ക- പിന്നാക്ക വിഭാഗങ്ങൾക്ക് വിവിധ സ്കോളർഷിപ്പുകൾ ഉണ്ട്. അതിൽ ഒരു സ്കോളർഷിപ്പിൻ്റെ പേരിൽ മതസ്പര്‍ധ ഉണ്ടാക്കാൻ ശ്രമിക്കുന്നവർ സമൂഹത്തിൻ്റെ പൊതുതാത്പര്യത്തിന് എതിരു നിൽക്കുന്നവരാണ്. ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിൽ ഉയർന്നു വരുന്ന പ്രശ്‌നങ്ങൾക്ക് സർക്കാർ ഉചിതമായ പരിഹാരം കാണുമെന്നും എം എ ബേബി പറഞ്ഞു.