കോഴിക്കോട്: പ്രായപൂർത്തിയാകാത്തവർ വാഹനമോടിച്ചാൽ കർശന നിയമനടപടി സ്വീകരിക്കുമെന്ന് പോലീസിന്റെ മുന്നറിയിപ്പ്. ഇത്തരക്കാർക്ക് വാഹനം നൽകുന്ന ആർ.സി. ഉടമകൾക്കെതിരേയും കേസെടുക്കുമെന്ന് പോലീസ് അറിയിച്ചു. പ്രായപൂർത്തിയാകാത്തവരുടെ ഡ്രൈവിംഗ് തടയുന്നതിന്റെ ഭാഗമായി കണ്ണൂർ റെയ്ഞ്ച് ഡി.ഐ.ജി. കെ. കാർത്തിക്കിന്റെ പ്രത്യേക നിർദേശപ്രകാരം ചൊവ്വാഴ്ച നടത്തിയ പരിശോധനയിൽ 51 കേസുകൾ രജിസ്റ്റർ ചെയ്തു. ഡി.ഐ.ജി.യുടെ കീഴിലുള്ള ആറു ജില്ലകളിലായി നടന്ന പരിശോധനയിൽ പിടിയിലായവർക്കെതിരെ ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരമാണ് നടപടിയെടുത്തത്.
പരിശോധനയിൽ ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത് കോഴിക്കോട് റൂറലിലാണ് (14 കേസുകൾ). കാസർകോട് 13, കണ്ണൂർ സിറ്റി 12, കണ്ണൂർ റൂറൽ 6, കോഴിക്കോട് സിറ്റി 5, വയനാട് 1 എന്നിങ്ങനെയാണ് മറ്റു ജില്ലകളിലെ കണക്കുകൾ. വരും ദിവസങ്ങളിലും പരിശോധന ശക്തമായി തുടരുമെന്നും, റോഡ് സുരക്ഷ ഉറപ്പാക്കാൻ വിട്ടുവീഴ്ചയില്ലാത്ത നടപടികൾ ഉണ്ടാകുമെന്നും പോലീസ് വ്യക്തമാക്കി
മൈനർ ഡ്രൈവിംഗിനെതിരെ പോലീസ് നടപടി കടുപ്പിക്കുന്നു: ഒരൊറ്റദിവസത്തെ മിന്നൽ പരിശോധനയിൽ കുടുങ്ങി 51 പേർ