Trending
Browse

All sections

Watch

No business videos available

No Middle East videos available

India

സ്വന്തം പ്രതിമ നിര്‍മ്മാണം; മായാവതി പണം തിരിച്ചടക്കണം

സ്വന്തം പ്രതിമ നിര്‍മ്മാണം; മായാവതി പണം തിരിച്ചടക്കണം
Mayawathi-Statues മുഖ്യമന്ത്രിയായിരിക്കെ ഉത്തർ പ്രദേശിലുടനീളം സ്വന്തം പ്രതിമയും പാർട്ടി ചിഹ്നമായി ആനയുടെ പ്രതിമകളും നിർമിച്ച സംഭവത്തിൽ ബി.എസ്.പി അധ്യക്ഷ മായാവതി പണം തിരിച്ചടക്കേണ്ടിവരുമെന്ന് സുപ്രീം കോടതി. നിർമാണത്തിന് പൊതു പണമാണ് ചെലവിട്ടതെന്ന് പ്രഥമ ദൃഷ്ട്യാ തെളിവുണ്ടെന്ന് കോടതി വ്യക്തമാക്കി. യു പിയിലെ നോയ്ഡ, ലക്നൗ എന്നിവിടങ്ങളിലാണ് മായാവതി തന്റെയും പാർട്ടി ചിഹ്നമായ ആനയുടെയും പ്രതിമകൾ സ്ഥാപിച്ചത്. 2600 കോടി രൂപ ചെലവിട്ടാണ് പ്രതിമാ നിർമാണം. സ്വന്തം രാഷ്ട്രീയ നേട്ടങ്ങൾക്കായി പൊതു പണം ദുരുപയോഗിച്ചതായി ആരോപിച്ച് ഒരു അഭിഭാഷകനാണ് മായാവതിക്കെതിരെ കേസ് ഫയൽ ചെയ്തത്. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്, ജസ്റ്റിസുമാരായ ദീപക് ഗുപ്ത, സഞ്ജീവ് ഖന്ന എന്നിവരുടെ ബഞ്ചാണ് കേസ് പരിഗണിക്കുന്നത്. കേസിലെ അന്തിമവാദം ഏപ്രിൽ രണ്ടിനു കേൾക്കുമെന്നും കോടതി വ്യക്തമാക്കി. 2006-ലായിരുന്നു ഉത്തർപ്രദേശിലെമ്ബാടും നിരവധി പ്രതിമകൾ സ്ഥാപിക്കാൻ മായാവതി തീരുമാനിച്ചത്. സാമൂഹ്യപരിഷ്‌കർത്താക്കളുടെ പ്രതിമകൾക്കൊപ്പം മായാവതിയുടെയുടം ആനകളുടെയും പ്രതിമകളും വച്ചത് അന്നുതന്നെ വിവാദമാവികുയും ചെയ്തിരുന്നു.

Related articles

See all
Popular News

അരുണാചലിൽ പട്രോളിങ് സംഘത്തിന് നേരെ തീവ്രവാദി ആക്രമണം; അസം റൈഫിൾസ് ജവാന് വീരമൃത്യു

Popular News

'ചോദ്യം ചെയ്യുന്നവരെ അടിച്ചമർത്തുന്നു'; ദളിത് യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ പഞ്ചാബ് സർക...

Popular News

‘ഇതൊരു തുടക്കം മാത്രം, നീതിയിലേക്കുള്ള ആദ്യ ചുവടുവെപ്പ്’: ഡൽഹി പൊലീസിന്റെ എഫ്.ഐ.ആറിന് പിന്...

Popular News

രാഹുലിന്റെ സര്‍ജിക്കല്‍ സ്‌ട്രൈക്കില്‍ മുട്ടുമടക്കി ഡല്‍ഹി പോലീസ്; പെല്ലറ്റ് ആക്രമണത്തില്...

Save your stories

Sign in