Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

മതേതര കേരളത്തിന്‍റെ പൊതുബോധത്തിന്‍റെ ഇടയനായിരുന്നു മാർത്തോമ്മാ വലിയ മെത്രാപ്പൊലീത്ത ഫിലിപ്പോസ് മാർ ക്രിസോസ്റ്റം ; നിര്യാണത്തില്‍ അനുശോചിച്ച് കെ സി വേണുഗോപാൽ

മതേതര കേരളത്തിന്‍റെ പൊതുബോധത്തിന്‍റെ ഇടയനായിരുന്നു മാർത്തോമ്മാ വലിയ മെത്രാപ്പൊലീത്ത ഫിലിപ്പോസ് മാർ ക്രിസോസ്റ്റം ; നിര്യാണത്തില്‍ അനുശോചിച്ച് കെ സി വേണുഗോപാൽ
മാർത്തോമ്മാ വലിയ മെത്രാപ്പൊലീത്ത ഫിലിപ്പോസ് മാർ ക്രിസോസ്റ്റം മതേതര കേരളത്തിന്‍റെ പൊതുബോധത്തിന്‍റെ ഇടയനായിരുന്നുവെന്ന് എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ എംപി അനുശോചന സന്ദേശത്തിൽ അഭിപ്രായപ്പെട്ടു. നൂറ്റാണ്ടിന്‍റെ കർമ്മസാക്ഷിയായ് നിറഞ്ഞുനിന്ന ഫിലിപ്പോസ് മാർ ക്രിസോസ്റ്റം ഉയർന്ന ചിന്തയും തെളിഞ്ഞ കാഴ്ചപ്പാടുമായ് മാനവികതയുടെ സന്ദേശ വാഹകനായി നിലകൊണ്ടു. സ്വതസിദ്ധമായ നർമ്മവും സഹിഷ്ണുതാ മനോഭാവവും അദ്ദേഹത്തെ വേറിട്ടുനിർത്തി. രാജ്യത്തിന് അഭിമാനമായ് മാറിയ കേരളത്തിന്‍റെ ഈടുറ്റ സംഭാവനയായിരുന്നു അദ്ദേഹം. ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റത്തിന്‍റെ ദീപ്തമായ ഓർമ്മകൾ ഒരു ജനതയ്ക്ക് വഴികാട്ടിയാണെന്ന് കെ സി വേണുഗോപാൽ അഭിപ്രായപ്പെട്ടു.

Related articles

See all
Popular News

നെടുമ്പാശേരി കൂപ്പർ അപകടം; നാല് പ്രതികളെയും വീണ്ടും പോലീസ് കസ്റ്റഡിയിൽ വിട്ടു

Popular News

ചേരാനെല്ലൂർ വാഹനാപകടം: മരിച്ച ജയബാലകൃഷ്ണന്റെ കുടുംബത്തെ സന്ദർശിച്ച് ,സർക്കാർ ഒപ്പമുണ്ടെന്ന...

Popular News

മദ്യപിച്ച് വാഹനമോടിക്കൽ: സംസ്ഥാനത്ത് കടുത്ത നടപടിയുമായി പോലീസ്; 6,939 കേസുകൾ, 2,034 ലൈസൻസു...

Popular News

കേരളത്തിലെ എസ്.ഐ.ആർ വോട്ടർപട്ടിക ചോർച്ച: പുറത്തായവർക്ക് ഇനിയും പരാതി നൽകാം, ഹർജികൾ നിലനിർത...

Save your stories

Sign in