Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

150 അന്താരാഷ്ട്ര പുരസ്‌കാരങ്ങളോടെ അമേരിക്ക ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടി 'റോട്ടൻ സൊസൈറ്റി'; റിലീസ് ജൂലൈ 19-ന്

150 അന്താരാഷ്ട്ര പുരസ്‌കാരങ്ങളോടെ അമേരിക്ക ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടി 'റോട്ടൻ സൊസൈറ്റി'; റിലീസ് ജൂലൈ 19-ന്

കൊച്ചി: ലോകമെമ്പാടുമുള്ള വിവിധ അന്താരാഷ്‌ട്ര ചലച്ചിത്ര മേളകളിൽ പ്രദർശിപ്പിച്ച്, ഏറ്റവും കൂടുതൽ പുരസ്‌കാരങ്ങൾ കരസ്ഥമാക്കുന്ന 'ഫൗണ്ട് ഫൂട്ടേജ്'  ഫീച്ചർ ഫിലിം എന്ന റെക്കോർഡോടെ മലയാള ചലച്ചിത്രം 'റോട്ടൻ സൊസൈറ്റി'  അമേരിക്ക ബുക്ക് ഓഫ് റെക്കോർഡ്സിൽ  ഇടം നേടി. 150-ലധികം അവാർഡുകളാണ് ചിത്രം ഇതിനോടകം സ്വന്തമാക്കിയത്.പ്രമുഖ അമേരിക്കൻ ഒടിടി വിതരണ കമ്പനിയായ 'പി ഓ വി ഹൊറർ'  വഴി ജൂലായ് 19 ന് ചിത്രം ഔദ്യോഗികമായി ആഗോള റിലീസ് ചെയ്യും. സിനിമാറ്റോഗ്രാഫി, എഡിറ്റിംഗ് എന്നിവ നിർവ്വഹിച്ച് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് എസ്. എസ്. ജിഷ്‌ണുദേവ് ആണ്.

വരാഹ ഫിലിംസിൻ്റെ ബാനറിൽ ജിനു സെലിൻ, സ്നേഹൽ റാവു എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ടി സുനിൽ പുന്നക്കാട്, പ്രിൻസ് ജോൺസൺ, സ്നേഹൽ റാവു, ആരാധ്യ, മാനസപ്രഭു, ഗൗതം എസ് കുമാർ, ജിനു സെലിൻ, അഭിഷേക് ശ്രീകുമാർ, ആറ്റുകാൽ രമേശ്, ശിവപ്രസാദ് ജി, സുരേഷ്കുമാർ, ശിവൻ പുന്നക്കാട്, ചാല കുമാർ, അനിൽകുമാർ, അമൃത് സുനിൽ, ജയചന്ദ്രൻ തലയൽ, ഷാജി ബാലരാമപുരം, വിപിൻ സിദ്ധാർത്ഥ്, വിപിൻ ശ്രീഹരി തുടങ്ങിയ വലിയൊരു താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നു. ശ്രീവിഷ്ണു ജെ സൗണ്ട് ഡിസൈനും, ഷാബു സൗണ്ട് എഫക്ട്സും നിർവ്വഹിച്ചിരിക്കുന്ന ചിത്രത്തിന്റെ പിആർഓ അജയ് തുണ്ടത്തിൽ ആണ്.


Related articles

See all
Popular News

'രാവണനെ മഹത്വവത്കരിക്കുന്നു, ഇതിഹാസത്തെ വളച്ചൊടിക്കുന്നു'; സിനിമയുടെ പ്രദർശനം നിർത്തിവെക്ക...

Popular News

സ്വപ്നങ്ങളും പ്രണയവും ഇഴചേരുന്ന ദൃശ്യവിസ്മയം; ദുൽഖർ സൽമാന്റെ ‘ആകാശംലോ ഒക താര’യ്ക്ക് ഗംഭീര...

Popular News

എസ്തർ അനിലും സഞ്ജയ് കപൂറും ഒന്നിക്കുന്നു; ഒൻപത് ഭാഷകളിലായി ഒരുങ്ങുന്ന ക്രൈം ത്രില്ലർ ‘UNEX...

Popular News

വിനീത് ശ്രീനിവാസൻ നായകനാകുന്ന ഹൊറർ-കോമഡി ചിത്രം ‘ചടങ്ങ്’ ചിത്രീകരണം പൂർത്തിയായി

Save your stories

Sign in