ഇരിട്ടി: മാക്കൂട്ടം–വിരാജ്പ്പേട്ട അന്തർസംസ്ഥാന റോഡിന്റെ ശോചനീയാവസ്ഥ അടിയന്തരമായി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രി അഡ്വ. സണ്ണി ജോസഫ് വിരാജ്പ്പേട്ട എം.എൽ.എ എ.എസ്. പൊന്നണ്ണയുമായി ചർച്ച നടത്തി. റോഡിന്റെ തകർച്ച കാരണം യാത്രക്കാർ അനുഭവിക്കുന്ന വലിയ ബുദ്ധിമുട്ടുകളും റോഡിൽ അപകടങ്ങൾ പതിവാകുന്ന സാഹചര്യവും സണ്ണി ജോസഫ് അദ്ദേഹത്തിന്റെ ശ്രദ്ധയിൽപ്പെടുത്തി.
റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കാൻ ആവശ്യമായ അടിയന്തര നടപടികൾ സ്വീകരിക്കുമെന്നും പ്രശ്നത്തിന് എത്രയും വേഗം പരിഹാരം കാണുമെന്നും എ.എസ്. പൊന്നണ്ണ എം.എൽ.എ ഉറപ്പുനൽകിയതായി സണ്ണി ജോസഫ് അറിയിച്ചു. അന്തർസംസ്ഥാന യാത്രക്കാർ ഏറെ ആശ്രയിക്കുന്ന ഈ പാതയുടെ നവീകരണം എത്രയും വേഗം യാഥാർത്ഥ്യമാക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.