Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

മഹിള മോര്‍ച്ച മാര്‍ച്ചില്‍ ഡിജിപിയുടെ വസതിയിലേക്ക് പ്രവേശിച്ച മാധ്യമപ്രവര്‍ത്തകരെ ചോദ്യം ചെയ്യും; നടപടികള്‍ ആരംഭിച്ച് പോലീസ്

മഹിള മോര്‍ച്ച മാര്‍ച്ചില്‍ ഡിജിപിയുടെ വസതിയിലേക്ക് പ്രവേശിച്ച മാധ്യമപ്രവര്‍ത്തകരെ ചോദ്യം ചെയ്യും; നടപടികള്‍ ആരംഭിച്ച് പോലീസ്
ഡിജിപിയുടെ വസതിയിലേക്ക് മഹിള മോര്‍ച്ച പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചുമായി ബന്ധപ്പെട്ട് മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ എടുത്ത കേസുമായി മുന്നോട്ട് പോകാന്‍ പോലീസ്. മാര്‍ച്ച് റിപ്പോര്‍ട്ട് ചെയ്യുന്നതിന് ഡിജിപിയുടെ വസതിയില്‍ പ്രവേശിച്ച മാധ്യമപ്രവര്‍ത്തകരെ പോലീസ് ഉടന്‍ ചോദ്യം ചെയ്യും. ഇതിനായുള്ള നടപടികള്‍ ആരംഭിച്ചു. മഹിള മോര്‍ച്ച പ്രവര്‍ത്തകര്‍ ഡിജിപിയുടെ വീട്ടിലേക്ക് കടന്ന് നടത്തിയ മാര്‍ച്ച് റിപ്പോര്‍ട്ട് ചെയ്ത കണ്ടാലറിയാവുന്ന മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് കേസെടുത്തിരുന്നു. വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിട്ടും കേസുമായി മുന്നോട്ട് പോകാന്‍ തന്നെയാണ് പോലീസ് തീരുമാനം. ഇതിന്റെ ഭാഗമായി ക്രിമിനല്‍ നടപടിച്ചട്ടം 41 പ്രകാരം നോട്ടീസ് നല്‍കി സംശയിക്കുന്ന മാധ്യമപ്രവര്‍ത്തകരില്‍ നിന്ന് നേരിട്ടോ ഫോണിലോ മൊഴിയെടുക്കും. ഇതിന് ശേഷമായിരിക്കും എഫ്.ഐ.ആറില്‍ മാധ്യമപ്രവര്‍ത്തകരുടെ പേര് ചേര്‍ക്കുക. ഡിജിപിയുടെ വിടിനകത്ത് സ്ഥാപിച്ച സിസിടിവി ക്യാമറ ദൃശ്യങ്ങള്‍ പരിശോധിച്ചായിരിക്കും ഏതൊക്കെ മാധ്യമപ്രവര്‍ത്തകന് നോട്ടീസ് നല്‍കണം എന്നതില്‍ തീരുമാനമെടുക്കുക. മാര്‍ച്ചിന്റെ പേരില്‍ മഹിള മോര്‍ച്ച പ്രവര്‍ത്തകര്‍ക്കെതിരെ എടുത്ത കേസിന് പുറമെയാണ് മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ പ്രത്യേക കേസ്. ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി അജിത് കുമാറിന്റെ നിര്‍ദേശ പ്രകാരമാണ് മ്യൂസിയം പോലീസ് കേസ് രജിസറ്റര്‍ ചെയ്തതെന്നാണ് വിവരം. കേസുമായി മുന്നോട്ട് പോകാനുള്ള നിര്‍ദേശവും ഈ ഉന്നത തലങ്ങളില്‍ നിന്ന് തന്നെയാണ് വന്നിട്ടുള്ളത്.

Related articles

See all
Popular News

കേരള ബ്ലാസ്റ്റേഴ്‌സിന് ഇനി 'അറബ് സ്പർശം': ക്ലബ്ബിന്റെ 100% ഓഹരികളും സ്വന്തമാക്കാൻ അൽ ഫുർസാ...

Popular News

കാലവർഷ സീസൺ പൂർത്തിയായി; ഒക്ടോബർ 1 മുതൽ തുലാവർഷ കണക്ക്, വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

Popular News

വിപുലീകൃത ജില്ലാ കമ്മിറ്റി യോഗങ്ങൾ ഇന്ന് മുതൽ; തോൽവിയിൽ തട്ടിയും തടഞ്ഞും ജില്ലാ കമ്മിറ്റിക...

Popular News

ഡി.സി.സി ഓഫീസ് ആക്രമണം: "പിന്നിൽ ബി.ജെ.പി നേതൃത്വത്തിന്റെ ഒത്താശ"; സംസ്ഥാന വ്യാപകമായി പ്രത...

Save your stories

Sign in