കണ്ണൂർ: സ്ത്രീധനം നൽകില്ല, സ്ത്രീധനം ചോദിക്കരുത്, സ്ത്രീധനം ചോദിക്കുന്നവരെ ശിക്ഷിക്കുക എന്നീ മുദ്രാവാക്യങ്ങളുയർത്തി മഹിളാ കോൺഗ്രസ് കണ്ണൂർ ജില്ലാ കമ്മിറ്റി 'സധൈര്യം മുന്നോട്ട്' എന്ന പേരിൽ പ്രതിഷേധ രാത്രി നടത്തം സംഘടിപ്പിച്ചു. ജില്ലാ പ്രസിഡന്‍റ് ശ്രീജ മഠത്തിലിന്‍റെ അധ്യക്ഷതയിൽ മുൻ മേയർ സുമാ ബാലകൃഷ്ണൻ പരിപാടി ഉദ്ഘാടനം ചെയ്തു.
മഹിളാ കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്‍റ് രജനി രമാനന്ദ് സ്ത്രീധന വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഡിസിസി പ്രസിഡന്‍റ് മാർട്ടിൻ ജോർജ്, കെപിസിസി വൈസ് പ്രസിഡന്‍റ് വി.ടി. ബൽറാം, തുടങ്ങിയവർ സംസാരിച്ചു. അമൃത രാമകൃഷ്ണൻ, ഇ.പി. ശ്യാമള, ഉഷ എം., പ്രിയ, ഉഷ അരവിന്ദ്, ധനലക്ഷ്മി, പുഷ്പജ എൻ. തുടങ്ങിയവർ രാത്രി നടത്തത്തിന് നേതൃത്വം നൽകി. കണ്ണൂർ ഡിസിസി ഓഫീസ് പരിസരത്തു നിന്നാരംഭിച്ച പ്രതിഷേധ രാത്രി നടത്തം നഗരം ചുറ്റി കാൽടെക്സ് ജംഗ്ഷനിൽ മഹാത്മാ ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ സമാപിച്ചു.