Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

ലക്ഷ്യം മദ്യവർജനം ! എല്‍ഡിഎഫ് സർക്കാരിന്‍റെ കാലത്ത് കേരളത്തില്‍ വിറ്റഴിച്ചത് 65000 കോടിയുടെ മദ്യം

ലക്ഷ്യം മദ്യവർജനം ! എല്‍ഡിഎഫ് സർക്കാരിന്‍റെ കാലത്ത് കേരളത്തില്‍ വിറ്റഴിച്ചത് 65000 കോടിയുടെ മദ്യം
  തിരുവനന്തപുരം: മദ്യവര്‍ജ്ജനമെന്ന അജണ്ടയുമായി അധികാരത്തിലേറിയ ഇടതുസര്‍ക്കാരിന്റെ കാലത്ത് കേരളത്തില്‍ വിറ്റഴിച്ചത് 65000 കോടിയുടെ മദ്യം. മഹാപ്രളയം, കൊവിഡ് തുടങ്ങിയ ദുരിതങ്ങള്‍ നേരിട്ട കഴിഞ്ഞരണ്ടു വര്‍ഷം മാത്രം 25000 കോടിയുടെ മദ്യവും കേരളം കുടിച്ചുതീര്‍ത്തു. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തേതിനേക്കാള്‍ 17000 കോടി രൂപയുടെ അധികമദ്യമാണ് ഇടതുസര്‍ക്കാരിന്റെ കാലത്ത് വിറ്റഴിച്ചതെന്നും വിവരാവകാശ രേഖയില്‍ പറയുന്നു. കഴിഞ്ഞ 5 വര്‍ഷം കൊണ്ട് 64619 കോടി രൂപയാണ് സംസ്ഥാനം മദ്യത്തിനായി ചെലവഴിച്ചത്. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് 47,624 കോടിയായിരുന്നു മദ്യവില്‍പന. ഇടതുസര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം 2016-17ല്‍ 12142 കോടിയും 2017-18ല്‍ 12937 കോടിയും 2018-19ല്‍ 14508 കോടിയും മദ്യത്തിനായി ചെലവഴിച്ചു. 2019-20ല്‍ 14700 കോടിയെന്ന റെക്കോര്‍ഡ് വില്‍പനയിലുമെത്തി. ഇതുകൂടാതെ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് പൂട്ടിയ മുഴുവന്‍ ബാറുകളും തുറന്ന ഇടതുസര്‍ക്കാര്‍ പുതുതായി 200എണ്ണം അനുവദിക്കുകയും ചെയ്തു. 9 ക്ലബ്ബുകള്‍ക്കും പുതുതായി ബാര്‍ ലേസന്‍സ് നല്‍കുകയും ആറു തവണ മദ്യത്തിന് വിലവര്‍ധിപ്പിക്കുകയും ചെയ്തു.

Related articles

See all
Popular News

ലോക കേരള സഭയ്ക്ക് പകരമായി മികച്ച സംവിധാനം കൊണ്ടുവരും: മുഖ്യമന്ത്രി വി.ഡി. സതീശൻ

Popular News

കോവളം സ്പാ പീഡനക്കേസ്: ഇടനിലക്കാരി വാണി ബെംഗളൂരുവില്‍ പിടിയിൽ

Popular News

കായികമേളയിലെ പുഴു വിവാദം: വീഡിയോ എടുത്ത അധ്യാപകന്‍ അറസ്റ്റില്‍, ഗൂഢാലോചന അന്വേഷിക്കും

Popular News

അങ്കണവാടികളിലെ 'അമൃതം ന്യൂട്രിമിക്സ്' മാറുന്നു; ഇനി പഞ്ചസാരയ്ക്ക് പകരം ശർക്കര, രുചിയിലും മ...

Save your stories

Sign in