Mobile app available on
Trending
Browse

All sections

Watch

No business videos available

No Middle East videos available

Sports

ബൈജൂസ് ലേണിങ് ആപ്പിന്‍റെ ഗ്ലോബല്‍ അംബാസിഡറായി ലയണല്‍ മെസ്സി

ബൈജൂസ് ലേണിങ് ആപ്പിന്‍റെ ഗ്ലോബല്‍ അംബാസിഡറായി ലയണല്‍ മെസ്സി
ബൈജൂസ് ലേണിങ് ആപ്പിന്റെ ഗ്ലോബല്‍ അംബാസിഡറായി ഫുട്ബോള്‍ താരം ലയണല്‍ മെസ്സിയെ നിയമിച്ചു. മെസ്സി ബൈജൂസുമായി കരാറില്‍ ഒപ്പുവെച്ചു. എല്ലാവര്‍ക്കും വിദ്യാഭാസമെന്ന ആശയത്തോട് താത്പര്യമെന്ന് മെസി വ്യക്തമാക്കി. ബൈജൂസിന്റെ ജഴ്‌സി ധരിച്ച് ഖത്തര്‍ ലോകകപ്പിന് ഉപയോഗിക്കുന്ന അല്‍ രിഹ്ല പന്തും പിടിച്ച് നില്‍ക്കുന്ന മെസ്സിയുടെ ചിത്രവും ഇതിനകം സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടി. ലോകകപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെയാണ് ബൈജൂസ് മെസ്സിയെ ബ്രാന്‍ഡ് അംബാസിഡറായി നിയമിച്ചുകൊണ്ട് സുപ്രധാന പ്രഖ്യാപനം നടത്തിയിരിക്കുന്നത്. ഖത്തര്‍ ലോകകപ്പ് ഫുട്ബോളിന്റെ ഔദ്യോഗിക സ്പോണ്‍സര്‍മാരും കൂടിയാണ് ബൈജൂസ് ലേണിങ് ആപ്പ്. 'ബൈജുസിന്‍റെ ബ്രാന്‍ഡ് മൂല്യങ്ങളുമായി ഒത്തുപോകുന്ന ഒരു തലമുറയിലെ പ്രതിഭയാണ് അദ്ദേഹം. എക്കാലത്തെയും മികച്ച കളിക്കാരന്‍, കാര്യങ്ങള്‍ ഗ്രഹിക്കുന്നതിലും മികവുള്ള വ്യക്തികൂടി ആണെന്നതില്‍ അതിശയിക്കാനില്ല. ഈ പങ്കാളിത്തം ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളെ വലിയ സ്വപ്നം കാണാന്‍ പ്രചോദിപ്പിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്' മെസ്സിയുമായി കരാര്‍ ഒപ്പുവെച്ചതിന്റെ വിവരം അറിയിച്ചുകൊണ്ട് ബൈജൂസ് സഹ സ്ഥാപക ദിവ്യ ഗോകുല്‍ നാഥ് പറഞ്ഞു.

Related articles

See all
Popular News

വിദേശയാത്ര ഇനി കൂടുതൽ എളുപ്പം; അന്താരാഷ്ട്ര യാത്രക്കാർക്ക് സൗജന്യ സിം ഓഫറുമായി എയർ ഇന്ത്യ

Popular News

ക്യാപ്റ്റൻ കുപ്പായം അഴിച്ച് വെച്ച് ഹർമൻപ്രീത് കൗർ; നിർണ്ണായക പ്രഖ്യാപനവുമായി ഇന്ത്യൻ നായിക

Popular News

'പഹൽഗാം' വിവാദത്തിന് പിന്നാലെ പാക് ടീമിന് പിസിബിയുടെ പണി; ലെജൻഡ്സ് ചാംപ്യൻഷിപ്പിൽ നിന്ന് പ...

Popular News

ഇന്ത്യയ്ക്ക് തിരിച്ചടി; ഹാർദിക് പാണ്ഡ്യയുടെയും ഹർഷിത് റാണയുടെയും തിരിച്ചുവരവ് വൈകും

Save your stories

Sign in