Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ലോകായുക്തയ്ക്കെതിരായ വിമർശനം : ജലീലിന്‍റെ വിമര്‍ശനം ഏറ്റെടുക്കേണ്ടെന്ന് കോടിയേരി ; ജലീല്‍ പ്രസ്ഥാനമല്ലെന്ന് കാനം

ലോകായുക്തയ്ക്കെതിരായ വിമർശനം : ജലീലിന്‍റെ വിമര്‍ശനം ഏറ്റെടുക്കേണ്ടെന്ന് കോടിയേരി ; ജലീല്‍ പ്രസ്ഥാനമല്ലെന്ന് കാനം
K.T-Jaleel തിരുവനന്തപുരം: മുന്‍ മന്ത്രി കെടി ജലീലിന്‍റെ ലോകായുക്തയ്‌ക്കെതിരായ വിമര്‍ശനം ഏറ്റെടുക്കേണ്ടതില്ലെന്ന് സിപിഎം. ജലീലിന്‍റേത് വ്യക്തിപരമായ അഭിപ്രായ പ്രകടനമാണെന്നാണ് നേതൃത്വത്തിന്‍റെ വിലയിരുത്തല്‍. നിയമ ഭേദഗതിയിലേക്ക് വഴിവെച്ചത് വ്യക്തിപരമായ കാര്യങ്ങളല്ലെന്നും നിയമത്തിലെ പഴുതുകളാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. അതേസമയം ജലീലിനെ തള്ളി സിപിഎം സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും രംഗത്തെത്തി. കെടി ജലീല്‍ ഒരു പ്രസ്ഥാനമല്ലെന്നും അദ്ദേഹത്തിന്‍റെ വ്യക്തിപരമായ അഭിപ്രായം ഒരു രാഷ്ട്രീയ പ്രശനമല്ലെന്നും കാനം പ്രതികരിച്ചു. സ്വന്തം അനുഭവത്തില്‍ നിന്നാകും ജിലീല്‍ ലോകായുക്തയ്ക്കെതിരെ ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജലീല്‍ ഇന്നും  ലോകായുക്തയ്ക്കെതിരെ പുതിയ ഫേസ്ബുക്ക് പോസ്റ്റുമായി സിറിയക് ജോസഫിനെതിരെ രംഗത്ത് വന്നിട്ടുണ്ട്. എന്നാല്‍ രാഷ്ട്രീയമായി ഇതിനെ ഏറ്റെടുക്കേണ്ടതില്ലെന്നാണ് സിപിഎം - സിപിഐ നേതൃത്വങ്ങളുടെ  നിലപാട്.      

Related articles

See all
Popular News

'അഴിമതിക്കാരോട് വിട്ടുവീഴ്ചയില്ല, സര്‍ക്കാര്‍ നയം വ്യക്തം'; എക്സൈസ് കമ്മീഷണറെ മാറ്റിയതില്‍...

Popular News

ഐസൊലേഷന്‍ വാര്‍ഡ് നിര്‍മ്മാണത്തില്‍ കോടികളുടെ അഴിമതി ആരോപണം; അന്വേഷണം ആവശ്യപ്പെട്ട് വി.പി....

Popular News

നെടുമ്പാശ്ശേരി മിനി കൂപ്പര്‍ അപകടം: സുഹൈലിന് ഉടന്‍ ജാമ്യമില്ല; മറ്റ് മൂന്ന് പ്രതികള്‍ക്ക്...

Popular News

'ഗുരുതര രോഗിയെങ്കില്‍ എങ്ങനെ വിദേശത്ത് ജോലി ചെയ്യും?': തച്ചങ്കരിക്ക് ഹൈക്കോടതിയുടെ രൂക്ഷവി...

Save your stories

Sign in