Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

അഡ്​മിനിസ്​ട്രേറ്ററെ ന്യായീകരിച്ച സിപിഎം സെക്രട്ടറിക്കെതിരെ നടപടിയില്ല ; ലക്ഷദ്വീപ് ഡി.വൈ.എഫ്​.ഐ പ്രസിഡന്‍റ്​  രാജിവെച്ചു

അഡ്​മിനിസ്​ട്രേറ്ററെ ന്യായീകരിച്ച സിപിഎം സെക്രട്ടറിക്കെതിരെ നടപടിയില്ല ; ലക്ഷദ്വീപ്  ഡി.വൈ.എഫ്​.ഐ പ്രസിഡന്‍റ്​  രാജിവെച്ചു
  കവരത്തി : ലക്ഷദ്വീപ്​ അഡ്​മിനിസ്​ട്രേറ്റർ പ്രഫുൽ കെ. പട്ടേലിനെ ന്യായീകരിച്ച സി.പി.എം ലക്ഷദ്വീപ്​ സ്​റ്റേറ്റ്​ സെക്രട്ടറിക്കെതിരെ നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ച്​ ഡി.വൈ.എഫ്​.ഐ പ്രസിഡന്‍റ്​  രാജിവെച്ചു. ലക്ഷദ്വീപ് പ്രസിഡന്‍റ്​  കെ.കെ. നസീർ ആണ്​ രാജിവെച്ചത്. രാജിക്കത്ത്​ ഡി.വൈ.എഫ്​.ഐ കേരള പ്രസിഡന്‍റിനും സെക്രട്ടറിക്കും കൈമാറി. ലക്ഷദ്വീപിലെ സർക്കാർ ഡയറി ഫാമുകള്‍ അടച്ചുപൂട്ടാന്‍ പുതിയ അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ കെ. പട്ടേൽ ഉത്തരവിട്ടിരുന്നു. ഈ നടപടിയെ സി.പി.എം ലക്ഷദ്വീപ്​ സ്​റ്റേറ്റ്​ സെക്രട്ടറി  ലുക്മാനുൽ ഹക്കീം ന്യായീകരിച്ചിരുന്നു. സർക്കാർ ഡയറി ഫാമുകൾ അടച്ചത് നഷ്ടത്തിലായതിനാലാണെന്നും പ്രതിഷേധത്തിൽ കാര്യമില്ലെന്നുമായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം. ദ്വീപിന് വേണ്ടി ശക്തമായി നിലകൊണ്ട കേരളത്തിലെ രാഷ്ട്രീയ സാമൂഹ്യ, സംസ്കാരിക, മാധ്യമ കൂട്ടായ്മകളെ മൊത്തം അപമാനിക്കുന്ന തരത്തിലുള്ള ഇത്തരം പ്രസ്താവനകൾ സെക്രട്ടറിയുടെ ഭാഗത്തു നിന്നുണ്ടായിട്ടും അച്ചടക്ക നടപടിയുണ്ടാകാത്തത് ദൗർഭാഗ്യകരമാണെന്ന് കെ.കെ. നസീർ പറഞ്ഞു. വലതുപക്ഷ പ്രചാരകർക്ക് അവസരം നൽകുന്ന നിലപാടാണ്​ പാർട്ടി സെക്രട്ടറി സ്വീകരിച്ചതെന്നും അദ്ദേഹം ആരോപിച്ചു.

Related articles

See all
Popular News

സൗമ്യതയുടെ കൈയൊപ്പ്, ജനഹൃദയങ്ങളിൽ ജീവിക്കുന്ന ജനനായകൻ: ഉമ്മൻ ചാണ്ടിക്ക് ഇന്ന് ജന്മദിനം

Popular News

പി.എസ്.സി ആസൂത്രണ ബോർഡ് നിയമനത്തട്ടിപ്പ്: ഒളിവിലായിരുന്ന അഡീഷണൽ സെക്രട്ടറി ആർ. ഹരി ക്രൈംബ്...

Popular News

എൽ.ഡി.എഫ് സർക്കാരിന് തിരിച്ചടി: കിഫ്ബി ഭൂമി ഏറ്റെടുക്കലിലെ അഴിമതിയിൽ വിജിലൻസ് അന്വേഷണത്തിന...

Popular News

ഡ്രെസിങ് റൂമിലെ ഭിന്നതകൾ അവസാനിപ്പിക്കാൻ മുംബൈ മാനേജ്മെന്റിന്റെ മാസ്റ്റർസ്ട്രോക്ക്; പുതിയ...

Save your stories

Sign in