കൊച്ചി : സംസ്ഥാന സര്‍ക്കാര്‍ ആര്‍.ടി.പി.സി.ആര്‍ പരിശോധനയുടെ നിരക്ക് കുറച്ചതിനെതിരായ ലാബ് ഉടമകളുടെ ഹര്‍ജി ഹൈക്കോടതി തള്ളി. മറ്റു പല സംസ്ഥാനങ്ങളിലും നിരക്ക് സമാനമാണെന്ന് നിരീക്ഷിച്ച ഹൈക്കോടതി, നിരക്ക് കുറച്ച സര്‍ക്കാര്‍ ഉത്തരവില്‍ ഇടപെടേണ്ട സാഹചര്യമില്ലെന്ന് വ്യക്തമാക്കി.
ലാബ് ഉടമകളുടെ ഹര്‍ജിയില്‍ കഴിഞ്ഞ ദിവസം കോടതി വാദം പൂര്‍ത്തിയാക്കിയിരുന്നു. തുടര്‍ന്ന് വിധി പ്രസ്താവം ഇന്നത്തേക്ക് മാറ്റിവെക്കുകയായിരുന്നു. സംസ്ഥാന സര്‍ക്കാര്‍ പരിശോധനാ നിരക്ക് കുറച്ചതിനെതിരെ നേരത്തെ ലാബുടമകള്‍ നല്‍കിയ വിവിധ ഹര്‍ജികള്‍ സിംഗിള്‍ ബഞ്ച് തള്ളിയിരുന്നു. ഇതിനെതിരായി ലാബ് ഉടമകള്‍ നല്‍കിയ അപ്പീലുകളാണ് ഡിവിഷന്‍ ബഞ്ച് തള്ളിയത്.