Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

കുഴല്‍മന്ദം കെഎസ്ആർടിസി അപകടം ; ബോധപൂർവ്വം ഇടിച്ചിട്ടതെന്ന് മരിച്ചവരുടെ ബന്ധുക്കള്‍ ; ഡ്രൈവർ അറസ്റ്റിൽ

കുഴല്‍മന്ദം കെഎസ്ആർടിസി അപകടം ; ബോധപൂർവ്വം ഇടിച്ചിട്ടതെന്ന് മരിച്ചവരുടെ ബന്ധുക്കള്‍ ; ഡ്രൈവർ അറസ്റ്റിൽ
തിരുവനന്തപുരം : കുഴൽമന്ദത്ത് കെഎസ്ആർടിസി ബസ് ഇടിച്ച് യുവാക്കൾ മരിച്ച സംഭവത്തിൽ ബസ് ഡ്രൈവർ അറസ്റ്റിൽ. വടക്കാഞ്ചേരി ഡിപ്പോയിലെ ഡ്രൈവർ സിഎൽ ഔസേപ്പിനെയാണ് അറസ്റ്റു ചെയ്തത്. ഇയാളെ കഴിഞ്ഞ ദിവസം കെഎസ്ആർടിസി സസ്പെൻഡ് ചെയ്തിരുന്നു. ബോധപൂർവ്വം കെഎസ്ആർടിസി ഡ്രൈവർ അപകടം ഉണ്ടാക്കി എന്നാണ് മരിച്ചവരുടെ കുടുംബത്തിന്റെ ആരോപണം ഈ മാസം 7ന് പാലക്കാട് നിന്നും വടക്കാഞ്ചേരിക്ക് സർവീസ് നടത്തിയ കെഎസ്ആർടിസി ബസ് ഇടിച്ചാണ് ആദർശ, സബിത്ത് എന്നീ യുവാക്കൾ മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ടുള്ള വിഡിയോ ദൃശ്യങ്ങൾ വാർത്താ ചാനലുകളിലും, സമൂഹമാധ്യമങ്ങളിലും പ്രചരിക്കുകയും ചെയ്തിരുന്നു. ഇവ പരിശോധിച്ചതിന്‍റെ അടിസ്ഥാനത്തിൽ, കെഎസ്ആർടിസി ബസ് ബൈക്ക് യാത്രക്കാരെ മറികടക്കാൻ ശ്രമിച്ചതാണ് അപകടത്തിന് കാരണമായതെന്ന അനുമാനത്തെ തുടർന്നാണ് സസ്പെൻഡ് ചെയ്തത്. ലോറിയെ മറികടന്നെത്തിയ കെഎസ്ആർടിസി ബസ് പെട്ടെന്ന് വെട്ടിച്ചതാണ് അപകടത്തിന് ഇടയാക്കിയത്. ‌‌ ബൈക്കിൽ സഞ്ചരിച്ച യുവാക്കൾ ബസ് തട്ടാതിരിക്കാൻ വെട്ടിച്ചപ്പോൾ, ലോറിയിൽ തട്ടിയശേഷം തിരികെ ബസിനടിയിൽ വീണാണ് അപകടമുണ്ടായതെന്ന് പുറത്തുവന്ന ദൃശ്യങ്ങൾ വ്യക്തമാക്കുന്നത്.

Related articles

See all
Popular News

'അഴിമതിക്കാരോട് വിട്ടുവീഴ്ചയില്ല, സര്‍ക്കാര്‍ നയം വ്യക്തം'; എക്സൈസ് കമ്മീഷണറെ മാറ്റിയതില്‍...

Popular News

ഐസൊലേഷന്‍ വാര്‍ഡ് നിര്‍മ്മാണത്തില്‍ കോടികളുടെ അഴിമതി ആരോപണം; അന്വേഷണം ആവശ്യപ്പെട്ട് വി.പി....

Popular News

നെടുമ്പാശ്ശേരി മിനി കൂപ്പര്‍ അപകടം: സുഹൈലിന് ഉടന്‍ ജാമ്യമില്ല; മറ്റ് മൂന്ന് പ്രതികള്‍ക്ക്...

Popular News

'ഗുരുതര രോഗിയെങ്കില്‍ എങ്ങനെ വിദേശത്ത് ജോലി ചെയ്യും?': തച്ചങ്കരിക്ക് ഹൈക്കോടതിയുടെ രൂക്ഷവി...

Save your stories

Sign in