Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

കാവിവത്കരണം പിന്‍വലിക്കണം ; കണ്ണൂർ സർവ്വകലാശാല സിലബസ് കത്തിച്ച് കെ.എസ്.യു പ്രതിഷേധം

കാവിവത്കരണം പിന്‍വലിക്കണം ; കണ്ണൂർ സർവ്വകലാശാല സിലബസ് കത്തിച്ച് കെ.എസ്.യു പ്രതിഷേധം
കണ്ണൂർ : കണ്ണൂർ സർവ്വകലാശാലയിലെ സംഘപരിവാർ പ്രീണന സിലബസിനെതിരെ കെ.എസ്.യു പ്രതിഷേധം. കെ.എസ്.യു പ്രവർത്തകർ യൂണിവേഴ്സിറ്റിക്ക് മുന്നിൽ സിലബസ് കത്തിച്ച് പ്രതിഷേധിച്ചു. പ്രതിഷേധിച്ച പ്രവർത്തകരെ പൊലീസ് തടഞ്ഞു. ജില്ലാ പ്രസിഡന്‍റ്  മുഹമ്മദ് ഷമ്മാസിൻ്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡൻ്റ്  റിജിൽ മാക്കുറ്റി സമരം ഉദ്ഘാടനം ചെയ്തു. അതേസമയം സവർക്കറുടെയും ഗോൾവർക്കറുടെയും ലേഖനങ്ങൾ ഉൾപ്പെടുത്തി എംഎ ഗവേണൻസ് ആന്റ് പൊളിറ്റിക്സിന്റെ സിലബസ് പരിഷ്കരിച്ചതാണ് വിവാദമായത്. കണ്ണൂർ സർവകലാശാല സിൻഡിക്കറ്റ് നിയമിച്ച എട്ടംഗ സമിതിയാണ് പുതുക്കിയ സിലബസ് തയ്യാറാക്കിയത്. ആർ എസ് എസ് ആചാര്യൻമാരായ വി ഡി സവർക്കർ, എം എസ് ഗോൾവൾക്കർ എന്നിവരുടെ ലേഖനങ്ങൾ ഉൾപ്പെടുത്തിയതാണ് വിവാദമായത്. ദീന ദയാൽ ഉപാദ്യായയുടെയും ലേഖനം സിലബസിലുണ്ട്.

Related articles

See all
Popular News

റോഡ് സേഫ്റ്റി മിഷൻ ബ്രാൻഡ് അംബാസഡറായി മമ്മൂട്ടിയും ചെയർമാനായി മുഖ്യമന്ത്രി വി ഡി സതീശനും

Popular News

ആലുവയിലെ ഗതാഗതക്കുരുക്കിന് പരിഹാരം; മാർത്താണ്ഡവർമ്മ പഴയപാലം തുറന്നു, പണികൾ 8 ദിവസം കൊണ്ട്...

Popular News

പത്തനംതിട്ട കെ.കെ. നായർ സ്റ്റേഡിയം നിർമ്മാണം: പുരോഗതി വിലയിരുത്തി കായികമന്ത്രി ഒ.ജെ. ജനീഷ്

Popular News

റോഡ് അപകട മരണങ്ങൾ കുറയ്ക്കുക ലക്ഷ്യം: കേരള സ്റ്റേറ്റ് റോഡ് സേഫ്റ്റി മിഷൻ പ്രഖ്യാപനം നവംബർ...

Save your stories

Sign in