Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

കെ റെയില്‍ പ്രതിഷേധം : കെഎസ് യു മാർച്ചില്‍ സംഘർഷം

കെ റെയില്‍ പ്രതിഷേധം : കെഎസ് യു മാർച്ചില്‍ സംഘർഷം
കെ. റെയിലിനെതിരെ കെഎസ് യു കൊല്ലം കളക്ടേറ്റിലേക്ക് നടത്തിയ മാർച്ചില്‍ സംഘർഷം.  പ്രതിഷേധ മാർച്ചിന് നേരേ പോലീസ് ലാത്തിവീശുകയും ജലപീരങ്കി പ്രയോഗിക്കുകയും ചെയ്തു. താലൂക്ക് ഓഫീസ് ജംഗ്ഷനിൽ നിന്നും പ്രകടനമായെത്തിയ പ്രവർത്തകരെ പോലിസ് തടഞ്ഞതോടെ പോലിസും സമരക്കാരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. പ്രവർത്തകരെ പിരിച്ച് വിടുവാൻ പോലിസ് നിരവധി തവണ ജലപീരങ്കി പ്രയോഗിക്കുകയും ലാത്തി വിശുകയും ചെയ്തു. മാർച്ചിനെത്തിയ കെഎസ് യു പ്രവർത്തകരെ പോലിസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്തു നീക്കി.  യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ബിനു ചുള്ളിയിൽ മാർച്ച് ഉദ്ഘാടനം ചെയ്തു. വിഷ്ണു സുനിൽ , വിഷ്ണു വിജയൻ , കൗഷിക്ക് , സുഹൈൽ അൻസാരി തുടങ്ങിയവർ സമരത്തിന് നേതൃത്വം നൽകി.

Related articles

See all
Popular News

'വീട്ടിൽ തിരിച്ചെത്തുമെന്ന് എന്ത് ഉറപ്പാണുള്ളത്?, ഡ്രൈവർമാർ റോഡുകളിലെ കാലന്മാർ'; കാക്കനാട്...

Popular News

സംസ്ഥാനത്ത് പോളിംഗ് സ്റ്റേഷനുകൾ പുനഃക്രമീകരിച്ചു; 216 പുതിയ പോളിങ് സ്റ്റേഷനുകള്‍, കേരളത്തി...

Popular News

മെസിയുടെ പേരിലെ തട്ടിപ്പ്: റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനിക്ക് കനത്ത തിരിച്ചടി; 56.32...

Popular News

ശബരിമല തീർത്ഥാടകർക്ക് വൻ യാത്രാ ആശ്വാസം; വിമാനത്താവളങ്ങളിൽ നിന്ന് പമ്പയിലേക്ക് നേരിട്ട് എ....

Save your stories

Sign in