Trending
Browse

All sections

Watch

No business videos available

No Middle East videos available

Kerala

ബില്ലടക്കാത്തതില്‍ വൈദ്യുതി വിഛേദിച്ചു : ജീവനക്കാരനെ ഓഫീസില്‍ കയറി ഡിവൈഎഫ്ഐ പ്രവർത്തകന്‍ മർദ്ദിച്ചു

ബില്ലടക്കാത്തതില്‍ വൈദ്യുതി വിഛേദിച്ചു : ജീവനക്കാരനെ ഓഫീസില്‍ കയറി ഡിവൈഎഫ്ഐ പ്രവർത്തകന്‍ മർദ്ദിച്ചു
കറന്‍റ്  ബില്ല് അടക്കാത്തതിനെ തുടർന്ന് വീട്ടിലെ വൈദ്യുതി വിഛേദിച്ചതിന്‍റെ  പേരിൽ കെ എസ് ഇ ബി ജീവനക്കാരനെ ഡിവൈഎഫ്ഐ പ്രവർത്തകൻ ഓഫീസിൽ കയറി മർദിച്ചു.കോഴിക്കോട് പുതുപ്പാടി കെഎസ്‌ഇബി ഓഫീസിലെ ജീവനക്കാരനായ രമേശിനെയാണ് ഡിവൈഎഫ്ഐ പ്രവർത്തകൻ നഹാസ് മർദിച്ചത്. മർദ്ദനത്തിന്‍റെ സിസിടിവി ദൃശ്യം പുറത്ത് വന്നു. വെള്ളിയാഴ്ച വൈകുന്നേരം 5.30 ഓടെയായിരുന്നു സംഭവം. ബിൽ അടക്കാത്തതിനെ തുടർന്ന് നഹാസിന്‍റെ വീട്ടിലെ വൈദ്യുതി വിഛേദിച്ചിരുന്നു. ഇതേ തുടർന്ന് വൈകുന്നേരം അഞ്ചര മണിക്കാണ് പണമടക്കാൻ നഹാസ് കെഎസ്ഇബി ഓഫീസിൽ എത്തിയത്. എന്നാൽ ഇടപാട് സമയം കഴിഞ്ഞതിനാൽ ഓൺലൈൻ വഴി പണമടച്ച് വന്നാൽ വൈദ്യുതി പുന:സ്ഥാപിക്കാമെന്ന് ജീവനക്കാർ മറുപടി നൽകി. എന്നാൽ ഓൺലൈനിൽ പണം അടക്കാൻ കഴിയില്ലെന്നും കൈയിലുള്ള പണം സ്വീകരിച്ച് വൈദ്യുതി പുന:സ്ഥാപിക്കണമെന്നും ആവശ്യപ്പെട്ടു, ഇത് പ്രായോഗികമല്ലായെന്ന് ഉദ്യോഗസ്ഥർ അറിയിച്ചതിനെ തുടർന്ന സീനിയർ സൂപ്രണ്ടുമായി ഏറെ നേരം വാക്കേറ്റമുണ്ടായി, ഇതിനിടയിൽ മറ്റു ജീവനക്കാരും ഇടപെട്ടു.പിന്നീട് നാട്ടുകാരിൽ ഒരാൾ പ്രശ്നത്തിൽ ഇടപെട്ട് ഓൺലൈൻ വഴി പണം അടക്കാനുള്ള കാര്യങ്ങൾ ചെയ്തു. ഇതോടെ പിരിഞ്ഞു പോകുന്ന അവസരത്തിൽ ഓഫീസിന്‍റെ താഴെ നിലയിൽ വെച്ച് മസ്ദൂറായ രമേഷനെ മർദ്ധിക്കുകയായിരുന്നു. തന്‍റെ മേലുദ്യോസ്ഥനുമായി ഉണ്ടായ വാക്കേറ്റത്തിനിടയിൽ ഇടപെട്ടതാണ് തനിക്കെതിരെ ആക്രമമുണ്ടാവാൻ കാരണമെന്നും, നഹാസ് പുറത്ത് പോയ ശേഷം പിന്നീട് കൂടുതൽ ആളുകളുമായി ഒഫീസിൽ എത്തിയതായും ജീവനക്കാർ പറഞ്ഞു

Related articles

See all
Popular News

ടൂറിസ്റ്റ് ബസുകളിലെ ഏകീകൃത കളര്‍ കോഡ് പുനഃപരിശോധിക്കാന്‍ സര്‍ക്കാര്‍ ഉത്തരവ്

Popular News

തിരുവനന്തപുരത്ത് യുഡിഎഫ് മുന്നേറ്റം: കല്ലറയില്‍ അമി തിലകിന് തകര്‍പ്പന്‍ വിജയം; പഴയ കട വാര്...

Popular News

മാരാമണ്ണിലെ റിസോർട്ടിൽ റിസപ്ഷനിസ്റ്റായ 20-കാരിയെ കുത്തിക്കൊന്നു; സുഹൃത്തായ യുവാവ് പിടിയിൽ

Popular News

ഐഡിഎസ്എഫ്എഫ്‌കെ ചിത്രങ്ങള്‍ക്ക് പ്രദര്‍ശനാനുമതി നിഷേധിച്ചത് അങ്ങേയറ്റം ദൗര്‍ഭാഗ്യകരം: മന്ത...

Save your stories

Sign in