Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

'ത്രികാലജ്ഞാനിയാണ് സ്വാമി' ; സന്ദീപാനന്ദഗിരിയുടെ പഴയ പോസ്റ്റ് കുത്തിപ്പൊക്കി ശബരീനാഥന്‍ ; പരിഹാസം

'ത്രികാലജ്ഞാനിയാണ് സ്വാമി' ; സന്ദീപാനന്ദഗിരിയുടെ പഴയ പോസ്റ്റ് കുത്തിപ്പൊക്കി ശബരീനാഥന്‍ ; പരിഹാസം
  തിരുവനന്തപുരം :  യൂണിടാക് എംഡി സന്തോഷ് ഈപ്പൻ വാങ്ങിയ ഐ ഫോണുകളിലൊന്ന് ഉപയോഗിച്ചത് വിനോദിനി കോടിയേരിയെന്ന് കസ്റ്റംസ് കണ്ടെത്തിയതിനു പിന്നാലെ സ്വാമി സന്ദീപാനന്ദഗിരിയുടെ പഴയ പോസ്റ്റ് കുത്തിപ്പൊക്കി കെ.എസ് ശബരീനാഥന്‍ എംഎല്‍എയുടെ പരിഹാസം. ഐ ഫോൺ എവിടയൊണെന്ന് കണ്ടെത്താനുള്ള മാർഗമാണ് കഴിഞ്ഞ വർഷം സന്ദീപാനന്ദഗിരി ഫേസ്ബുക്കിൽ പങ്കുവച്ചത്. അത് കോടിയേരി ബാലകൃഷ്ണന്റെ ഭാര്യയുടെ കയ്യിലാണെന്ന് കണ്ടെത്തിയതോടെയാണ് പോസ്റ്റ് വീണ്ടും ചർച്ചയായത്. ‘ത്രികാലജ്ഞാനിയാണ് സ്വാമി..’ എന്നാണ് പോസ്റ്റ് പങ്കുവച്ച് ശബരീനാഥൻ എംഎൽഎ കുറിച്ചത്.  ‘നമ്മൾ ജീവിക്കുന്നത് ശാസ്ത്ര സാങ്കേതിക വിദ്യ വികാസം പ്രാപിച്ചിട്ടുള്ള കാലത്താണെന്ന് മറന്നുപോകരുത്. ഐഫോൺ വാങ്ങിയ ബില്ലിൽ ഫോണിന്റെ ബാച്ച് നമ്പർ ഉണ്ടാകും അതുവഴി ഫോൺ ഇപ്പോൾ എവിടെയാണ് ആരുടെ കയ്യിലാണെന്ന് അറിയാൻ കേവലം നിമിഷങ്ങൾ മാത്രം മതി. ജാഗ്രതൈ..’ എന്നാണ് അന്ന് അദ്ദേഹം കുറിച്ചത്. ഈ സ്ക്രീൻഷോട്ട് ഉൾപ്പെടുത്തി ട്രോളുകളും സമൂഹമാധ്യമങ്ങളില്‍ നിറയുകയാണ്. https://www.facebook.com/SabarinadhanKS/photos/a.382134271978034/1577219315802851/

Related articles

See all
Popular News

പി എസ് സി ക്രമക്കേട്: ഭിന്ന മൊഴികളുമായി ചെയര്‍മാനും അംഗങ്ങളും; എം.ആര്‍. ബൈജുവിനെ വീണ്ടും ച...

Popular News

സുധാപിള്ള സമിതി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കിഫ്ബിയില്‍ വിജിലന്‍സ് അന്വേഷണം; അഞ്ചിരട...

Popular News

ചേരാനല്ലൂർ വാഹനാപകടം: അഡീഷണൽ ജില്ലാ ജഡ്ജി ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകും; മുൻകൂർ ജാമ്യാപേ...

Popular News

പിഎസ്‌സി പരീക്ഷാ തട്ടിപ്പ്: അഡീഷണൽ സെക്രട്ടറി ആർ. ഹരിക്കായി തിരച്ചിൽ ഊർജ്ജിതം; കൂടുതൽ കേസു...

Save your stories

Sign in