Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

ശിവന്‍കുട്ടിയുടെ രാജി : സമരപരമ്പരകളുമായി കെപിസിസി ; ഗവര്‍ണര്‍ക്ക് ഭീമഹര്‍ജി നല്‍കും

ശിവന്‍കുട്ടിയുടെ രാജി : സമരപരമ്പരകളുമായി കെപിസിസി ; ഗവര്‍ണര്‍ക്ക് ഭീമഹര്‍ജി നല്‍കും
തിരുവനന്തപുരം :  നിയമസഭ കയ്യാങ്കളിക്കേസില്‍ വിചാരണ നേരിടുന്ന വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി രാജിവെക്കണം എന്ന് ആവശ്യപ്പെട്ട് നേമം നിയോജക മണ്ഡലത്തില്‍ രണ്ടു മാസം നീണ്ടുനില്‍ക്കുന്ന സമരപരമ്പരകള്‍ക്ക് കെപിസിസി രൂപം നല്‍കി. ശിവന്‍കുട്ടിയുടെ രാജി ആവശ്യപ്പെട്ടുള്ള നേമം മണ്ഡലത്തിലെ സമര പരമ്പരകളുടെ ഔദ്യോഗിക ഉദ്ഘാടനം ആഗസ്റ്റ് 4ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി നിര്‍വഹിച്ചു. ആഗസ്റ്റ് ഏഴിന് കരമനയും 9ന് നേമം ബ്ലോക്ക് കമ്മറ്റികള്‍ ചേരും. തുടര്‍ന്ന് 11-ാം തീയതിവരെ മണ്ഡലം കമ്മറ്റികളുടെ യോഗം ചേരും. ഒക്ടോബര്‍ ഒന്നിന് കേരള ഗവര്‍ണര്‍ക്ക് ഭീമഹര്‍ജി നല്‍കിക്കൊണ്ട് സമരപരമ്പരകള്‍ക്ക് സമാപനം കുറിക്കും. നേതൃയോഗങ്ങള്‍, മണ്ഡലം തലത്തില്‍ പദയാത്ര, ഭീമഹര്‍ജി, ഒപ്പുശേഖരണം, കെഎസ് യു, യൂത്ത് കോണ്‍ഗ്രസ്, മഹിളാ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പോഷകസംഘടനകളുടെ നേതൃത്വത്തില്‍ പ്രതിഷേധ പരിപാടികള്‍, പന്തം കൊളുത്തി പ്രകടനം, സത്യാഗ്രഹങ്ങള്‍, ഭവന സന്ദര്‍ശനം തുടങ്ങി വിപുലമായ സമരപരിപാടികള്‍ക്കാണ് രൂപം നല്‍കിയത്. ആഗസ്റ്റ് 12 മുതല്‍ 31 വരെ ഒപ്പുശേഖരണം നടത്തും. മണ്ഡലം പദയാത്രകള്‍ സെപ്റ്റംബര്‍ 3 മുതല്‍ 14 വരെ സംഘടിപ്പിക്കും.പോഷക സംഘടനകളുടെ പദയാത്ര സെപ്റ്റംബര്‍ 15 മുതല്‍ 20 വരെയും 23ന് വാര്‍ഡ് തലത്തില്‍ പന്തം കൊളുത്തി പ്രകടനവും 25ന് വാര്‍ഡ് തലത്തില്‍ സത്യാഗ്രഹവും നടത്തും. 28 മുതല്‍ 30 വരെ ഭവന സന്ദര്‍ശനവും സംഘടിപ്പിക്കും.

Related articles

See all
Popular News

സാംസ്‌കാരിക-വിദ്യാഭ്യാസ മുന്നേറ്റങ്ങൾക്ക് ജീവിതം സമർപ്പിച്ച വ്യക്തിത്വം; സയ്യിദ് അലി ബാഫഖി...

Popular News

സയ്യിദ് അലി ബാഫഖി തങ്ങൾ അന്തരിച്ചു; സംസ്‌കാരം ചൊവ്വാഴ്ച കൊയിലാണ്ടിയിൽ, മദ്‌റസകൾക്ക് അവധി

Popular News

ക്ലിഫ് ഹൗസിൽ കോടിയുടെ നിർമ്മാണം വേണ്ട; അറ്റകുറ്റപ്പണി ഉത്തരവ് റദ്ദാക്കാൻ മുഖ്യമന്ത്രിയുടെ...

Popular News

പ്രണയവുമായി ബന്ധപ്പെട്ട തർക്കമോ കൊലപാതകത്തിന് കാരണം?; 17കാരന്റെ മൃതദേഹം ചാക്കിൽ കെട്ടിയ നി...

Save your stories

Sign in