Trending
Browse

All sections

Watch

No business videos available

No Middle East videos available

Kerala

കെ.പി.സി.സി രാഷ്ട്രീയകാര്യസമിതി അടിയന്തരയോഗം ഇന്ന്

കെ.പി.സി.സി രാഷ്ട്രീയകാര്യസമിതി അടിയന്തരയോഗം ഇന്ന്
കെ.പി.സി.സി രാഷ്ട്രീയകാര്യസമിതിയുടെ അടിയന്തര യോഗം ഇന്ന് പാർട്ടി ആസ്ഥാനമായ ഇന്ദിരാ ഭവനിൽ ചേരും. നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങൾ യോഗം ചർച്ച ചെയ്യും. ശബരിമല യുവതീപ്രവേശന വിഷയമായിരിക്കും പ്രധാനമായും രാഷ്ട്രീയ കാര്യ സമിതി ചർച്ച ചെയ്യുക. ഇന്ന് വെകുന്നേരം 3 മണിക്ക് ഇന്ദിരാ ഭവനിലാണ് യോഗം. ശബരിമല യുവതീപ്രവേശനുമായി ബന്ധപ്പെട്ട് സർക്കാർ സ്വീകരിച്ച നിലപാടുകൾ യോഗം ചർച്ച ചെയ്യും. ഇക്കാര്യത്തിൽ വിളിച്ചുചേർത്ത സർവകക്ഷി യോഗത്തിൽ നിഷേധാത്മക സമീപനമാണ് സർക്കാർ സ്വീകരിച്ചത്. ശബരിമല യുവതീപ്രവേശനുമായി ബന്ധപ്പെട്ട് കെ.പി.സി.സി സംഘടിപ്പിച്ച പദയാതയ്ക്കും വാഹന പ്രചരണ യാത്രയക്കും മികച്ച പ്രതികരണമാണ് പൊതു സമൂഹത്തിൽ നിന്നും ലഭിച്ചത്. വിഷയത്തിൽ കെ.പി.സി.സി സ്വീകരിച്ച നിലപാടിനെ കേരളീയ സമൂഹം നല്കിയ അംഗീകാരത്തിന്‍റെ തെളിവാണ് പ്രചരണ പരിപാടികൾക്ക് ലഭിച്ച വൻ ജനസ്വീകാര്യത. ഈ സാഹചര്യത്തിൽ ഇക്കാര്യത്തിൽ സ്വീകരിക്കണ്ടേ തുടർനടപടികളും യോഗം ചർച്ച ചെയ്യും. നിയമസഭാ സമ്മേളനത്തിൽ സർക്കാരിന് എതിരെ സ്വീകരിക്കണ്ടേ നിലപാടുകളും യോഗത്തിൽ ചർച്ചായായേക്കും.

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in