Trending
Browse

All sections

Watch

No business videos available

No Middle East videos available

Popular News

'ഗ്രാനി'യായി പേടിപ്പിച്ച് വിറപ്പിച്ച് കെപിഎസി ലീല; പ്രേക്ഷകരെ ഞെട്ടിച്ച് അനന്തരാമൻ അജയ്യുടെ ഹൊറർ ഹ്രസ്വചിത്രം

'ഗ്രാനി'യായി പേടിപ്പിച്ച് വിറപ്പിച്ച് കെപിഎസി ലീല; പ്രേക്ഷകരെ ഞെട്ടിച്ച് അനന്തരാമൻ അജയ്യുടെ ഹൊറർ ഹ്രസ്വചിത്രം

കൊച്ചി: പ്രശസ്ത ഡിജിറ്റൽ ക്രിയേറ്ററും നടനുമായ അനന്തരാമൻ അജയ് ആദ്യമായി സംവിധാനം ചെയ്ത ഹ്രസ്വചിത്രം 'ഗ്രാനി' പുറത്തിറങ്ങി. മികച്ച സാങ്കേതിക നിലവാരവും പ്രേക്ഷകരെ ആകാംഷയുടെ മുനമ്പിൽ നിർത്തുന്ന കഥാപരിസരവുമാണ് ചിത്രത്തിന്റെ പ്രധാന ആകർഷണം. ശിവരാജ്, മുതിർന്ന നടി കെ.പി.എ.സി. ലീല എന്നിവരാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയിരിക്കുന്നത്.

പൂർണ്ണമായും ഹൊറർ മിസ്റ്ററി മൂഡിൽ ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ ദൈർഘ്യം 40 മിനിറ്റാണ്. ഒറ്റയ്ക്ക് താമസിക്കുന്ന ഒരു മുത്തശ്ശിയെ പരിചരിക്കാൻ എത്തുന്ന ഹോം നഴ്‌സായ റോണി എന്ന യുവാവിന്റെ ജീവിതവും തുടർന്ന് ആ വീട്ടിൽ അരങ്ങേറുന്ന അസ്വാഭാവികമായ സംഭവങ്ങളുമാണ് ചിത്രം പറയുന്നത്. റോണിയായി ശിവരാജും മുത്തശ്ശിയായി കെ.പി.എ.സി ലീലയും തങ്ങളുടെ കരിയറിലെ തന്നെ മികച്ച പ്രകടനമാണ് ചിത്രത്തിൽ കാഴ്ചവെച്ചിരിക്കുന്നത്. ഒരു നിമിഷം പോലും ബോറടിപ്പിക്കാതെ പ്രേക്ഷകരെ പിടിച്ചിരുത്തുന്ന ചിത്രത്തിന്റെ ക്ലൈമാക്‌സ് ഏറെ ഗംഭീരമാണ്.

ചിത്രത്തിന്റെ രചനയും സംവിധാനവും നിർവ്വഹിച്ചിരിക്കുന്നത് അനന്തരാമൻ അജയ് തന്നെയാണ്. വിജയ് രഘു കൃഷ്ണൻ ഛായാഗ്രഹണവും മിഥുൻ മുരളി എഡിറ്റിങ്ങും നിർവ്വഹിച്ചിരിക്കുന്നു. 'ആർക്കി'യാണ് ചിത്രത്തിന് പശ്ചാത്തല സംഗീതം ഒരുക്കിയത്. പ്രൊഡക്ഷൻ ഡിസൈനർ: ഹംസ വള്ളിത്തോട്, ക്രിയേറ്റീവ് ഡയറക്ടർ: സംഗീത് ശ്യാം, സൗണ്ട് ഡിസൈൻ: അജയൻ അടാട്ട്, ശബ്ദമിശ്രണം: പയസ്‌മോൻ സണ്ണി, കോസ്റ്റ്യൂം: രഞ്ജിനി മേരി റെജി, മേക്കപ്പ്: പ്രദീപ് വിതുര, കളർ ഗ്രേഡിങ്: ജോയ്‌നർ തോമസ്, വിഎഫ്എക്‌സ്: ബോബി രാജൻ, പോസ്റ്റർ ഡിസൈൻ: കൃഷ്ണ ബാല ഷേണായി, പി.ആർ.ഒ: വൈശാഖ് സി. വടക്കേവീട്, ജിനു അനിൽകുമാർ എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.


Related articles

See all
Popular News

വിജയ് സേതുപതി-പുരി ജഗനാഥ് ചിത്രം 'സ്ലം ഡോഗ് - 33 ടെംപിൾ റോഡ്': സറീന വഹാബിന്റെ വൈകാരിക ഗ്ലി...

Popular News

നടൻ രവീന്ദ്രൻ ചലച്ചിത്ര അക്കാദമി ചെയർമാൻ, വൈസ് ചെയർപേഴ്സണായി പ്രിയങ്ക നായർ

Popular News

മലരേ മൗനമാ... മൗനമേ വേദമാ... തലമുറകളെ കീഴടക്കിയ ആ ശബ്ദം നിലച്ചിട്ട് ആറുവര്‍ഷം; ഓര്‍മ്മകളി...

Popular News

32 വർഷങ്ങൾക്ക് ശേഷം കൂടുതൽ മിഴിവോടെ; ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ഒക്ടോബർ 1-ന്

Save your stories

Sign in