Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവം; തമിഴ്നാട്ടില്‍ നിന്ന് മൂന്നു പേർ കസ്റ്റഡിയില്‍

കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവം; തമിഴ്നാട്ടില്‍ നിന്ന് മൂന്നു പേർ കസ്റ്റഡിയില്‍
  കൊല്ലം ഒയൂരിൽനിന്ന് ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ മൂന്നു പേർ പിടിയില്‍. ചാത്തന്നൂർ സ്വദേശികളായ രണ്ടു പുരുഷന്മാരും ഒരു സ്ത്രീയുമാണ് പിടിയിലായത്. തമിഴ്നാട് തെങ്കാശി പുളിയറയിൽ നിന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. സാമ്പത്തിക ഇടപാടുകളാണ് പിന്നിലെന്നാണ് ലഭിക്കുന്ന സൂചന. കുട്ടിയുടെ പിതാവുമായുള്ള സാമ്പത്തിക തർക്കമാണ് തട്ടിക്കൊണ്ടുപോകലിനു കാരണമെന്നാണ് വിവരം. പിടിയിലായവർ ഇവർ ഒരു കുടുംബത്തിലുള്ളവരാണെന്നും സൂചനയുണ്ട്. രണ്ടു വാഹനങ്ങളും കസ്റ്റഡിയിൽ എടുത്തിട്ടുണ്ടെന്നാണ് വിവരം.  കുട്ടിയുടെ പിതാവിനെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നതിനിടെയാണ് സംഭവത്തില്‍ മൂന്നു പേർ കസ്റ്റഡിയിലായത്. കൊല്ലം ഓയൂരിൽ നിന്ന് തിങ്കളാഴ്ച വൈകിട്ട് 4.40 ഓടെയാണ് നാലംഗ സംഘം 6 വയസുകാരിയെ തട്ടിക്കൊണ്ടുപോയത്. തിരച്ചില്‍ പുരോഗമിക്കുന്നതിനിടെ 21 മണിക്കൂറിന് ശേഷം കൊല്ലം ആശ്രാമം മൈതാനത്ത് ഉപേക്ഷിച്ച നിലയില്‍ കുട്ടിയെ കണ്ടെത്തുകയായിരുന്നു. സംഭവം നടന്ന് നാല് ദിവസം പിന്നിടുമ്പോഴും പ്രതികളെ പിടികൂടാന്‍ കഴിയാത്തതില്‍ പോലീസിനെതിരെ വിമർശനം ശക്തമായിരുന്നു.

Related articles

See all
Popular News

പിഎസ്​സി പരീക്ഷാ ക്രമക്കേട്: പിഎസ്​സി ചെയർമാനെയും അംഗങ്ങളെയും പ്രതിയാക്കി എസ്‌ഐടി കേസ്

Popular News

'ചലോ ദില്ലി': രാംലീല മൈതാനത്തെ പ്രതിഷേധത്തിൽ പങ്കുചേരുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ

Popular News

അട്ടപ്പാടിയില്‍ ശിശുമരണം തടയാൻ അടിയന്തര ആക്ഷൻ പ്ലാനുമായി ആരോഗ്യവകുപ്പ്; കോട്ടത്തറ സർക്കാർ...

Popular News

'സർക്കാർ കുടുംബത്തോടൊപ്പം, ഭദ്ര കീർത്തി എനിക്ക് മകളെപ്പോലെ': ചേരാനല്ലൂർ അപകടത്തിൽ മരിച്ച ജ...

Save your stories

Sign in