തൃശൂർ : കൊടകര കുഴൽപ്പണ കേസിൽ ബിജെപി തൃശൂർ ജില്ലാ പ്രസിഡന്‍റ് കെ.കെ. അനീഷ് കുമാറിനെ ഇന്ന് ചോദ്യം ചെയ്യും. രാവിലെ 10 ന് പൊലീസ് ക്ലബ്ബിൽ ഹാജരാകാൻ അനീഷിന് പ്രത്യേക അന്വേഷണ സംഘം നിർദേശം നൽകി. പണവുമായി വന്ന ധർമ്മരാജനും കൂട്ടാളികൾക്കും തൃശൂരിൽ മുറിയെടുത്ത് നൽകിയത് ജില്ലാ നേതൃത്വത്തിന്റെ നിർദേശമനുസരിച്ചാണെന്ന് ഓഫീസ് സെക്രട്ടറി സതീശൻ മൊഴി നൽകിയിരുന്നു. ഈ മൊഴിയുടെ അടിസ്ഥാനത്തിലാണ് അനീഷിനെ ചോദ്യം ചെയ്യുന്നത്.